മത്സ്യവ്യാപാരിയെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
text_fieldsചങ്ങനാശ്ശേരി: മത്സ്യവ്യാപാര സ്ഥാപന ഉടമയെ വീടിനുമുന്നില്‍ പതിയിരുന്ന് അക്രമിച്ച കേസില്‍ മുൻ ജീവനക്കാരൻ ഉൾപ്പെടെ മൂന്നു േപർ അറസ്റ്റിൽ. മാമ്മൂട് വലിയപറമ്പില്‍ രാഹുല്‍ സുരേന്ദ്രന് (21), മോസ്കോ ചേരിക്കല്‍ സനീഷ് കുമാര്‍ കുഞ്ഞുമോന്(31), മാടപ്പള്ളി ഇടപ്പള്ളി കോളനി കാളശേരി രജു(25) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.
മാമ്മൂട് പരിയാരത്തുമലയില്‍ അരുണ്‍ രാജപ്പനാണ് (32) അക്രമത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ അഞ്ചിന് പുലര്‍ച്ച മൂന്നിന് മീന്‍ വ്യാപാരത്തിനായി വീട്ടില്‍നിന്നിറങ്ങുമ്പോള്‍ അരുണിനെ രാഹുലും സംഘവും പതിയിരുന്ന് അക്രമിച്ചെന്നാണ് കേസ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മീന്‍ വ്യാപാരിയായ അരുണിെൻറ കടയിലെ ജീവനക്കാരനായ രാഹുലിനെ കടയില്‍നിന്ന് പുറത്താക്കിയിരുന്നു.
കഴിഞ്ഞ നാലിന് രാത്രി രാഹുലിെൻറ വീട്ടില്‍ ആരോ അക്രമം നടത്തിയിരുന്നു. അരുണാണ് ഈ അക്രമത്തിന് പിന്നിലെന്ന് കരുതിയാണ് രാഹുല്‍ ആക്രമിച്ചത്. വീട്ടില്‍നിന്നിറങ്ങിവന്ന അരുണിെൻറ മുഖത്തേക്ക് കുരുമുളകുപൊടി സ്പ്രേ ചെയ്തതിനുശേഷം കമ്പിവടിക്ക് അടിച്ചു. തലക്കും കൈക്കും പരിക്കേറ്റു. തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ. അജീബ്, എസ്.ഐ അഖില്‍ ദേവന് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.