മോഷണമുതൽ കവരാൻ തട്ടിക്കൊണ്ടുപോയ രണ്ടുപേർ അറസ്റ്റിൽ
text_fieldsചങ്ങനാശ്ശേരി: മോഷണമുതല്‍ കവരാൻ യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേരെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. കുന്നന്താനം ചേലക്കപ്പടി കുന്നേല്‍ മനുമോഹന്‍(21), മുണ്ടിയപ്പള്ളി പാറയില്‍ അനന്തു പൊന്നപ്പന് (21) എന്നിവരാണ് അറസ്റ്റിലായത്. മാടപ്പള്ളി ഇടപ്പള്ളി കോളനി സ്വദേശി രഹിനെയാണ് (രഥു -21) തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. മകനെ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി രഹിെൻറ മാതാവ് തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകിയിരുന്നു.
ക്രിമിനല്‍ കേസുകളിലെ പ്രതിയായ രഹിന്‍ കഴിഞ്ഞദിവസം തിരുവല്ലയിൽനിന്ന് സ്വര്‍ണം മോഷ്ടിച്ചിരുന്നു. ഈ സ്വര്‍ണം വില്ക്കാന് ക്രിമിനല്‍ സംഘത്തിൽപെട്ട ഒരാളെ ഫോണില്‍ ബന്ധപ്പെട്ടു. ഇതിനുപിന്നാലെ ആറംഗസംഘം കഴിഞ്ഞദിവസം പുലര്‍ച്ച മാടപ്പള്ളി ഇടപ്പള്ളി കോളനിയിെല വീട്ടിലെത്തി രഹിനെ വിളിച്ചിറക്കി സ്വര്‍ണമാല വേണമെന്ന് ആവശ്യപ്പെട്ടു.
മാല തെൻറ കൈവശമില്ലെന്നും മറ്റൊരു സുഹൃത്തിെൻറ ൈകയിലാണെന്ന് രഹിന്‍ പറഞ്ഞിട്ടും സംഘം വാനില്‍ രഹിനെ കയറ്റി തിരുവല്ലയിലെ ഒരു വീട്ടില്‍ കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദിച്ചു. നേരം പുലർന്നപ്പോള്‍ അക്രമിസംഘത്തിെൻറ കണ്ണുവെട്ടിച്ച് രഹിന്‍ രക്ഷപ്പെട്ടു വീട്ടിലെത്തുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. ബാക്കിയുള്ള പ്രതികള്‍ക്കായി െപാലീസ് തിരച്ചില്‍ നടത്തുന്നു. തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ. അജീബ്, എസ്.ഐമാരായ അഖില്‍ ദേവ്, മനോജ്, എ.എസ്.ഐ രഞ്ജീവ് ദാസ്, സി.പി.ഒമാരായ സുരേഷ്, ജോര്‍ജ്, ജയ്മോന് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.