Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightനടൻ ആലുംമൂടനെ...

നടൻ ആലുംമൂടനെ വാഴപ്പള്ളി പഞ്ചായത്ത് അപമാനിച്ചെന്ന്

text_fields
bookmark_border
നടൻ ആലുംമൂടനെ വാഴപ്പള്ളി പഞ്ചായത്ത് അപമാനിച്ചെന്ന്
cancel

ചങ്ങനാശ്ശേരി: നടൻ ആലുംമൂടനെ വാഴപ്പള്ളി പഞ്ചായത്ത് സമിതി അപമാനിച്ചതായി ചെത്തിപ്പുഴ സുഹൃത് വേദി ആരോപിച്ചു. കുരിശുംമൂട് ചെത്തിപ്പുഴക്കടവ് റോഡിന് ആലുംമൂടന്‍ റോഡെന്ന് നാമകരണം ചെയ്ത് സര്‍ക്കാര്‍ 2010 നവംബര്‍ 11ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. റോഡി​െൻറ പേര്​ മുന്തിരിക്കവല ചെത്തിപ്പുഴക്കടവ് റോഡെന്ന് വാഴപ്പള്ളി പഞ്ചായത്ത് മാറ്റി.

2010, 1709ാം നമ്പറായി വിജ്ഞാപനം ചെയ്ത ഓര്‍ഡറില്‍ ആലുംമൂട​െൻറ ജന്മസ്ഥലമായതുകൊണ്ടാണ് ഇങ്ങനെ നാമകരണം ചെയ്യുന്നതെന്ന് പ്രത്യേകം പരാമര്‍ശിച്ചിരുന്നു.

സുഹൃത് വേദിയുടെ ആഭിമുഖ്യത്തില്‍ 2010 നവംബര്‍ 25ന് റോഡി​െൻറ ഉദ്ഘാടനം നടത്തിയിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​​ റോസമ്മ ജയിംസായിരുന്നു അന്ന് പ്രസിഡൻറ്​. ജനപ്രതിനിധികളും കലാകാരന്മാരും അടങ്ങിയ ജനാവലിയുടെ സാന്നിധ്യത്തിലാണ് ആലുംമൂടന്‍ റോഡെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കുരിശുംമൂട് മുതല്‍ ചെത്തിപ്പുഴക്കടവ് വരെയുള്ള റോഡ് പൊതുമരാമത്ത് വകുപ്പ് റോഡാണ്. ഇതു മാറ്റാന്‍ പഞ്ചായത്തിന് അധികാരമി​െല്ലന്നും യോഗം ചൂണ്ടിക്കാട്ടി.

ജോസഫ് പായിക്കാടന്‍, ജോയിച്ചന്‍ ഓവേലില്‍, ജോണ്‍ മാത്യു പാറയ്ക്കല്‍, പനാമ ജോസ്, ബോബന്‍ ആലുംമൂടന്‍, തോമസ് മുട്ടത്ത് എന്നിവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vazhappally panchayathAlummoodan
News Summary - Vazhappally panchayat insulted Alummoodan
Next Story