സ്ഥാനാർഥിയെ മാറ്റി; ഏറ്റുമാനൂരിനെച്ചൊല്ലി എൻ.ഡി.എയിൽ കലഹം തീരുന്നില്ല
text_fieldsകോട്ടയം: ബി.ജെ.പിയുടെ സമ്മർദത്തെ തുടർന്ന് സ്ഥാനാർഥിയെ മാറ്റിയിട്ടും ഏറ്റുമാനൂരിനെച്ചൊല്ലി എൻ.ഡി.എയിൽ കലഹം തീരുന്നില്ല. നേരേത്ത നിർത്തിയ ഭരത് കൈപ്പാറേടനെ മാറ്റി പകരം ബി.ഡി.ജെ.എസ് ജില്ല വൈസ് പ്രസിഡൻറ് എന്‍. ശ്രീനിവാസിനെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍, മണ്ഡലത്തില്‍ പരിചിതനല്ലാത്ത ചങ്ങനാശ്ശേരി പെരുന്ന സ്വദേശിയായ നായര്‍ സമുദായ അംഗത്തെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ ബി.ജെ.പി രംഗത്തെത്തി.
മണ്ഡലവുമായി ബന്ധവും എസ്.എന്‍.ഡി.പി പാരമ്പര്യമുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നാണു ബി.ജെ.പിയുടെ ആവശ്യം. ഇല്ലെങ്കില്‍ സീറ്റ് ഏറ്റെടുക്കാനാണ് തീരുമാനം. കോട്ടയത്തേക്ക് പരിഗണിച്ചിരുന്ന ടി.എന്‍. ഹരികുമാറിനോടു ഏറ്റുമാനൂരില്‍ പത്രിക നല്‍കാനും പാര്‍ട്ടി നിര്‍ദേശം നല്കി. എന്നാൽ, ബി.ജെ.പിക്ക് പ്രതിഷേധമുണ്ടാവേണ്ട കാര്യമില്ലെന്നും ജില്ല വൈസ് പ്രസിഡൻറിനെയാണ് സ്ഥാനാർഥിയാക്കിയതെന്നുമാണ് ബി.ഡി.ജെ.എസ് വാദം.
ജെ.ഡി.യു സംസ്ഥാന വൈസ് പ്രസിഡൻറും മുൻ ജില്ല പഞ്ചായത്ത് അംഗവും ക്നാനായ സമുദായ അംഗവുമായ ഡോ. ബിജു കൈപ്പാറേടെൻറ മകൻ ഭരത് കൈപ്പാറേടനെ ആയിരുന്നു നേരേത്ത ബി.ഡി.ജെ.എസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ, സി.പി.എം ജില്ല സെക്രട്ടറി എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന മണ്ഡലത്തിൽ പുതുമുഖമായ, പാർട്ടിപ്രവർത്തകൻ അല്ലാത്തയാളെ മത്സരിപ്പിച്ചതിനെതിരെ ബി.ജെ.പി പ്രതിഷേധമുയർത്തി. സി.പി.എം സ്ഥാനാർഥിയെ വിജയിപ്പിക്കാനാണ് ദുർബലനായ സ്ഥാനാർഥിയെ നിർത്തിയതെന്നും ആരോപണമുയർന്നു. ഇതേ ആരോപണം തന്നെയാണ് പുതിയ സ്ഥാനാർഥിക്കെതിരെയും ഉയരുന്നത്. എസ്.എൻ.ഡി.പി വോട്ടുകൾ എ
ൽ.ഡി.എഫ് സ്ഥാനാർഥിക്ക് അനുകൂലമാക്കാനുള്ള നീക്കമാണിതെന്നാണ് ബി.ജെ.പിയുടെ ആരോപണം. ഏറ്റുമാനൂർ സീറ്റിൽ കഴിഞ്ഞ തവണയും ബി.ഡി.ജെ.എസാണ് മത്സരിച്ചിരുന്നത്. ഇത്തവണ സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യവും ബി.ജെ.പി പ്രവർത്തകരിലുണ്ടായിരുന്നു. ആദ്യം ബി.ഡി.ജെ.എസ് നേതാവ് എം.പി. സെന്നിനെയും പിന്നീട് ശാന്താറാം റോയി തോളൂരിനെയുമാണ് പരിഗണിച്ചിരുന്നത്.
പൂഞ്ഞാറിലെ ബി.ഡി.ജെ.എസ് സ്ഥാനാർഥി എം.ആര്. ഉല്ലാസിെൻറ കാര്യവും തീരുമാനമായിട്ടില്ല. എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യത കല്പിച്ചുകൊണ്ടുള്ള കോടതിവിധിക്കെതിരായ നിയമനടപടികള്‍ വൈകുന്ന സാഹചര്യത്തില്‍ ഇവിടെയും പിടിമുറുക്കാനാണു ബി.ജെ.പി തീരുമാനം. ജില്ല പ്രസിഡൻറ് നോബിള്‍ മാത്യുവിനെ മത്സരിപ്പിക്കുമെന്നാണു സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.