ചിറകടിച്ചുയരാതെ 'കേരള ചിക്കൻ'; കോഴിയിറച്ചി വിലയിൽ കുതിപ്പ്
text_fieldsകോട്ടയം: ജില്ലയിൽ കോഴിയിറച്ചി വിലയിൽ കുതിപ്പ്. റമദാൻ അടുത്ത് എത്തിയതോടെയാണ് വില ഉയരുന്നത്. ജില്ലയില്‍ പലയിടങ്ങളിലും കിലോക്ക് വില 150 രൂപയിലെത്തി. കഴിഞ്ഞ മൂന്നാഴ്ചക്കിടെ 50 രൂപയുടെ വര്‍ധനയുണ്ടായതെന്ന് വ്യാപാരികൾ പറയുന്നു.
േകാഴികളുടെ ലഭ്യതക്കുറവാണ് വില ഉയരാൻ കാരണമെന്നാണ് ഇവർ പറയുന്നത്. ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കുപിന്നാലെ കല്യാണ സീസണും സജീവമായതോടെ കോഴിയിറച്ചിക്ക് ആവശ്യമേറി. ഇതാണ് വില വർധിക്കാൻ കാരണം. ഈസ്റ്റർ കാലത്തും വിലയിൽ വർധനയുണ്ടായിരുന്നു. ഇതിെൻറ തുടർച്ചയായാണ് പലയിടങ്ങളിലും 140-150 ആയി എത്തിനിൽക്കുന്നത്.
നിലവിലെ സാഹചര്യം തുടര്‍ന്ന് റമദാൻ ആരംഭിക്കുന്നതോടെ വില ഇനിയും ഉയരാൻ സാധ്യതയുണ്ട്. എന്നാൽ, ആഘോഷങ്ങളുടെ മറവിൽ തമിഴ്നാട് ലോബി കൊള്ളലാഭം ലക്ഷ്യമിട്ട് വില വർധിപ്പിക്കുകയാണെന്നാക്ഷേപവും ശക്തമാണ്.
തമിഴ്നാട്ടിൽനിന്നാണ് കേരളത്തിലേക്ക് കൂടുതലായി കോഴികളെ എത്തിക്കുന്നത്. തമിഴ്ലോബിക്ക് മൂക്കുകയറിടാൻ ലക്ഷ്യമിട്ട് സംസ്ഥാനവ്യാപകമായി കുറഞ്ഞ വിലക്ക് ചിക്കൽ ലഭ്യമാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. മൃഗസംരക്ഷവകുപ്പും കുടുംബശ്രീയും ചേർന്ന് സംസ്ഥാനവ്യാപകമായി കുടുംബശ്രീ കേരള ചിക്കൻ ഔട്ട് ലെറ്റുകൾ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ചിലയിടങ്ങളിൽ ഇത് ആരംഭിച്ചെങ്കിലും വ്യാപകമായില്ല. ജില്ലയിലും ആദ്യഘട്ടത്തിൽ പ്രവർത്തനങ്ങൾ സജീവമായിരുന്നു. എന്നാൽ, വേണ്ടത്ര ഔട്ട്ലെറ്റുകൾ ഇതുവരെ ആരംഭിക്കാനായിട്ടില്ല. ആദ്യഘട്ടത്തിൽ ജില്ലയിൽ എട്ട് പഞ്ചായത്തുകളിലായി സർക്കാർ ധനസഹായത്തോടെ 21 യൂനിറ്റുകളിലാണ് കോഴിവളർത്തൽ തുടങ്ങിയത്.
ഒരുദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ കുടുംബശ്രീ കോഴിവളര്‍ത്തല്‍ യൂനിറ്റുകള്‍ക്ക് നല്കി, വളര്‍ച്ചയെത്തുമ്പോള്‍ നിശ്ചിത തുകനല്‍കി തിരികെയെടുക്കുന്ന തരത്തിലായിരുന്നു തുടക്കത്തിലെ പ്രവര്‍ത്തനം. മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയായിരുന്നു കോട്ടയത്തുനിന്ന് കോഴികളെ വാങ്ങുന്നത്. അടുത്തഘട്ടമായി ഔട്ട്ലെറ്റുകൾ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനെമങ്കിലും പൂർണതോതിൽ നടന്നിട്ടില്ല. കേരളത്തിലെ ആഭ്യന്തര ഇറച്ചിക്കോഴി വിപണിയിലെ 50 ശതമാനം ഇറച്ചിക്കോഴിയും സംസ്ഥാനത്തുതന്നെ ഉൽപാദിപ്പിച്ച് ന്യായവിലക്ക് വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് കേരള ചിക്കന്‍ പദ്ധതിക്ക് തുടക്കമിട്ടത്.
അതിനിടെ, ജില്ലയില്‍ ഏറെ പ്രാദേശിക കോഴിഫാമുകള്‍ ആരംഭിച്ചിരുന്നെങ്കിലും നഷ്ടമായതോടെ പൂട്ടി. അവശേഷിക്കുന്നവർ പരിപാലന ചെലവുവര്ധിച്ചതോടെ പിന്തിരിയാനുള്ള ഒരുക്കത്തിലാണ്. തമിഴ്നാട്ടില്‍ നിന്നുമെത്തിക്കുന്ന കോഴിക്കുഞ്ഞിെൻറ വിലയില്‍ മാത്രം ഇരട്ടി വര്‍ധനയുണ്ടായതായി കര്‍ഷകര്‍ പറയുന്നു. തീറ്റ, വൈദ്യുതി, വെള്ളം ചെലവു കണക്കാക്കിയാല്‍ നഷ്ടമാണെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.