Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുട്ടികളുടെ ലൈബ്രറിയിൽ...

കുട്ടികളുടെ ലൈബ്രറിയിൽ ശിശുദിനാഘോഷ മത്സരങ്ങൾക്ക്​ തുടക്കം

text_fields
bookmark_border
കുട്ടികളുടെ ലൈബ്രറിയിൽ ശിശുദിനാഘോഷ മത്സരങ്ങൾക്ക്​ തുടക്കം
cancel
camera_alt

കു​ട്ടി​ക​ളു​ടെ ലൈ​ബ്ര​റി​യി​ല്‍ ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച കു​ട്ടി​ക​ളു​ടെ മി​ഠാ​യി​പെ​റു​ക്ക​ൽ മ​ത്സ​രം

കോ​ട്ട​യം: കു​ട്ടി​ക​ളു​ടെ ലൈ​ബ്ര​റി ആ​ൻ​ഡ്​ ജ​വ​ഹ​ർ ബാ​ല​ഭ​വ​നി​ൽ നാ​ല് ദി​വ​സം നീ​ളു​ന്ന ശി​ശു​ദി​നാ​ഘോ​ഷ ക​ലാ​മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ച്ചു. ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​യി​ക നി​വേ​ദി​ത, കു​ട്ടി​ക​ളു​ടെ ലൈ​ബ്ര​റി എ​ക്സി​കൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ വി. ​ജ​യ​കു​മാ​ർ , പ​ബ്ലി​ക് ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ഷാ​ജി വേ​ങ്ക​ട​ത്ത്, എ​ക്സി​ക്യൂ​ട്ടി​വ് സെ​ക്ര​ട്ട​റി കെ.​സി. വി​ജ​യ​കു​മാ​ർ, മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗം സ​ന്ദീ​പ് നാ​യ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

2500ലേ​റെ കു​ട്ടി​ക​ളാ​ണ് വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. 14ന് ​സ​മാ​പ​ന സ​മ്മേ​ള​നം രാ​വി​ലെ 9.30ന് ​ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. തോ​മ​സ് ചാ​ഴി​കാ​ട​ൻ എം.​പി സ​മ്മാ​ന​ദാ​നം ന​ട​ത്തും. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. വി​വി​ധ അ​വാ​ർ​ഡു​ക​ൾ നേ​ടി​യ കോ​ട്ട​യം പ​ബ്ലി​ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്റ് എ​ബ്ര​ഹാം ഇ​ട്ടി​ച്ചെ​റി​യ, കു​ട്ടി​ക​ളു​ടെ ലൈ​ബ്ര​റി മൃ​ദം​ഗ അ​ധ്യാ​പ​ക​ൻ കു​മ്മ​നം ഹ​രീ​ന്ദ്ര​നാ​ഥ്, സ​പ്ത​തി ആ​ഘോ​ഷി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ലൈ​ബ്ര​റി മു​ൻ നൃ​ത്താ​ധ്യാ​പി​ക ദേ​വ​കി അ​ന്ത​ർ​ജ​നം എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Children's DayChildren's Library
News Summary - Children's Day competitions have started in the children's library
Next Story