ചിറ്റാർ കസ്റ്റഡി മരണം: നാല് വനപാലകരെ ചോദ്യം ചെയ്തു
text_fieldsപത്തനംതിട്ട: ചിറ്റാർ കുടപ്പനക്കുളം പടിഞ്ഞാറേ ചരുവിൽ പി.പി. മത്തായി വനപാലകരുടെ കസ്റ്റഡിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വനപാലകരെ ചോദ്യം ചെയ്യുന്നത് തുടരുന്നു. ബുധനാഴ്ച നാലുപേരെ ചോദ്യം ചെയ്തു. രണ്ട് വനപാലകരെക്കൂടി ചോദ്യം െചയ്യാനുണ്ട്.
ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഓഫിസറും മറ്റൊരു വനപാലകനുമാണ് ജി.ഡി രജിസ്റ്ററിൽ കൃത്രിമം നടത്തിയതെന്ന് കണ്ടെത്തി. ഇവരെയും ചോദ്യം ചെയ്തു. സംഭവദിവസത്തെ ഇവരുടെ ഫോൺകാൾ ലിസ്റ്റും മൊെബെൽ ടവർ ലൊക്കേഷനും പരിശോധിക്കും.
സംഭവം നടന്ന രാത്രി ഇവർ ആരെയൊക്കെ ഫോണിൽ വിളിച്ചു എന്ന് പരിശോധിക്കുകയാണ്. ചില തെളിവുകൾകൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. സംഭവത്തിലുൾപ്പെട്ട മുഴുവൻ വനംവകുപ്പ് ഉദ്യോഗസ്ഥർക്കുമെതിരെ നരഹത്യക്ക് േകെസടുക്കും. ഇതുസംബന്ധിച്ച് നിയമോപദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്.
പ്രേത്യക അന്വേഷണസംഘം ഉടൻ റാന്നി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകും. തെളിവ് നശിപ്പിക്കൽ, വ്യാജരേഖ ചമക്കൽ എന്നിവ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽനിന്ന് വടശ്ശേരിക്കര ഐ.ബിയിൽ എത്തിച്ചാണ് ജി.ഡിയിൽ കൃത്രിമം കാട്ടിയതെന്നും തെളിഞ്ഞിട്ടുണ്ട്. ജി.ഡി രജിസ്റ്റർ സ്റ്റേഷന് പുറത്തുകൊണ്ടുപോകാൻ പാടില്ലെന്നാണ് ചട്ടം. വനത്തിനുള്ളിൽ വനപാലകർ നിൽക്കുന്ന ചില ഫോട്ടോകളും അന്വേഷണസംഘത്തിന് ലഭിച്ചതായി സൂചനയുണ്ട്.
മത്തായിയെയും െകാണ്ട് വനപാലകർ സഞ്ചരിച്ച വഴികൾ, സി.സി.ടി.വി കാമറ സ്ഥാപിച്ച സ്ഥലം എന്നിവിടങ്ങളിൽ അന്വേഷണസംഘം കഴിഞ്ഞദിവസം എത്തി തെളിവുകൾ ശേഖരിച്ചിരുന്നു. കാമറ സ്ഥാപിച്ചിരുന്നത് റോഡരികിലാണ്. എന്നാൽ, മത്തായിയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയതായും സൂചന ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യൽ വേഗം പൂർത്തിയാക്കി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കേെസടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.