'പള്ളികളിലെ വിലക്ക്: കോടതി വിധി ഓര്‍ത്തഡോക്‌സ് സഭ നിലപാടുകളെ സാധൂകരിക്കുന്നു'
text_fieldsകോട്ടയം: പാത്രിയാര്‍ക്കീസ് വിഭാഗത്തിലെ മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തക്ക് കോട്ടയം ഭദ്രാസനത്തിലെ Christian church disputeതായി കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്.
ഭദ്രാസനത്തിലെ ഏതാനും അംഗങ്ങള്‍ നല്‍കിയ കേസിലാണ് കോടതി തീര്‍പ്പുകല്‍പിച്ചത്. ഭദ്രാസനത്തിലെ പള്ളികെളല്ലാം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗമാണെന്നും അവയെല്ലാം 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്നും 1995 ലെ സുപ്രീംകോടതി വിധി അനുസരിച്ച് മാര്‍ തിമോത്തിയോസ് മലങ്കരസഭയുടെ മെത്രാപ്പോലീത്ത അല്ലാത്തതിനാല്‍ അദ്ദേഹത്തിന് പ്രസ്തുത പള്ളികളില്‍ പ്രവേശിക്കാന്‍ അധികാരമില്ലെന്നുമാണ് കോടതി തീര്‍പ്പുകല്‍പിച്ചത്.
അദ്ദേഹം ആസ്ഥാനംപോലെ ഉപയോഗിച്ചിരുന്ന കോട്ടയം സെൻറ് ജോസഫ്‌സ് പള്ളിയും അക്കൂട്ടത്തില്‍പെടുന്നു. കോട്ടയം ഭദ്രാസനത്തിലെ 122 പള്ളിയും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുേടതാണെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞിരിക്കുകയാണ്. യാക്കോബായ സഭ എന്നൊരു വിഭാഗം മലങ്കര സഭക്കുള്ളില്‍ നിലനില്‍ക്കുന്നിെല്ലന്ന ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടുകള്‍ ഈ കോടതി വിധിയിലൂടെ വ്യക്തമാവുകയാണ്. ഇത്ര വ്യക്തമായ കോടതി വിധിയെ മറികടക്കാന്‍ നിയമനിര്‍മാണം നടത്തുമെന്ന് പറയുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.