തെക്കേക്കരയിൽ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം
text_fieldsഈരാറ്റുപേട്ട: തെക്കേക്കരയിൽ പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷം. എസ്.ഐയടക്കം രണ്ടുപേർക്ക് പരിക്കേറ്റു. കേസ് അന്വേഷണത്തിെൻറ ഭാഗമായെത്തിയ പൊലീസും നാട്ടുകാരും തമ്മിലുള്ള വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഞായറാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവങ്ങൾക്ക് തുടക്കം.
കുടംബപ്രശ്നത്തിെൻറ പേരിൽ തെക്കേക്കര സ്വദേശിനിയായ യുവതി ബന്ധുവായ യുവാവിനെതിരെ പരാതി നൽകിയിരുന്നു. ഇതിെൻറ ഭാഗമായി യുവാവിനെ കസ്റ്റഡിയിലെടുക്കാനായി പൊലീസ് എത്തിയപ്പോൾ വാർഡ് കൗൺസിലറും നാട്ടുകാരും ഇടപെടുകയായിരുന്നു. ഇവർ പൊലീസിനെ തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. ഇതോടെ കൂടുതൽ പൊലീസെത്തി നാട്ടുകാരെ മാറ്റാൻ ശ്രമിച്ചു. ഇതിനിടെ ഒരുസംഘം പൊലീസിനെതിരെയും അക്രമം നടത്തി. പിന്നാലെ പൊലീസ് ലാത്തിവീശി. ഇതിനിടെയാണ് എസ്.ഐ ജോസഫ്, ഓട്ടോ ഡ്രൈവർ സജീവ് എന്നിവർക്ക് പരിക്കേറ്റത്. നാട്ടുകാരുടെ ആക്രമണത്തിലാണ് എസ്.ഐക്ക് പരിക്കേറ്റത്. പൊലീസിെൻറ ലാത്തിച്ചാർജിൽ പരിക്കേറ്റ സജീവിനെ പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറെനേരം സ്ഥലത്ത് സംഘർഷാവസ്ഥ നിലനിന്നു. പാലാ ഡിവൈ.എസ്.പി പിന്നീട് സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. പൊലീസിെൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കൗൺസിലർ അനസ് പാറയിൽ അടക്കം 50 നാട്ടുകാർക്കെതിരെ കേസെടുത്തു.
ചെറുപ്പക്കാരനെ പൊലീസ് അകാരണമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചപ്പോഴാണ് വാഹനം തടഞ്ഞതെന്ന് അനസ് പാറയിൽ പറഞ്ഞു. വ്യാപാരസ്ഥാപനങ്ങൾ അടക്കാൻ പൊലീസ് ആവശ്യപ്പെട്ടപ്പോൾ സാധിക്കില്ലെന്ന് പറഞ്ഞതോടെ തന്നെ പൊലീസ് പിടിച്ചുതള്ളിയതായും മർദിച്ചതായും കൗൺസിലർ കുറ്റപ്പെടുത്തി. പൊലീസ് അഭസ്യം പറഞ്ഞതായും നാട്ടുകാർ ആരോപിക്കുന്നു.
രണ്ട് കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നം നടുറോഡിലേക്ക് വലിച്ചിട്ടതിെൻറ പിന്നിൽ ഒരുവിഭാഗം പൊലീസ് ഉദ്യോഗസ്ഥരാെണന്ന് സി.പി.എം ലോക്കൽ സെക്രട്ടറി കെ.എം. ബഷീർ പറഞ്ഞു. പ്രദേശത്ത് എന്തെങ്കിലും സംഭവവികാസം ഉണ്ടാകുമ്പോൾ പൊതുപ്രവർത്തകർ അന്വേഷിക്കുന്നത് സ്വാഭാവികമാണ്. അതിനെ അടിച്ചമർത്താൻ ശ്രമിച്ചതാണ് നിരപരാധിയായ ഓട്ടോ തൊഴിലാളിക്ക് മർദനമേൽക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.