800 വലിയ ഓക്സിജന്‍ സിലിണ്ടറുകളുടെ ശേഖരം
text_fieldsകോട്ടയം:ജില്ലയിലെ ആശുപത്രികള്‍ക്ക് ആവശ്യമായ 800 വലിയ ഓക്സിജന്‍ സിലിണ്ടറുകളുടെ ശേഖരമാണ് സജ്ജമാക്കിയത്. പുതുതായി വാങ്ങിയവയും വാടകക്ക് എടുത്തവയും വ്യവസായ വകുപ്പില്‍നിന്ന് ഏറ്റെടുത്ത് മെഡിക്കല്‍ ആവശ്യത്തിന് മാറ്റം വരുത്തിയവയും ഇതില്‍ ഉള്‍പ്പെടും. ഇവയുടെ വിതരണം ഏകോപിപ്പിക്കാൻ കലക്ടറേറ്റില്‍ ഓക്സിജന്‍ വാര് റൂമും പ്രവര്‍ത്തിക്കുന്നു.
ജില്ല കലക്ടറുടെ നിര്‍ദേശപ്രകാരം മലനാട് ഡെവലപ്മെൻറ് സൊസൈറ്റി 1.4 കോടി രൂപയുടെ ഓക്സിജന്‍ റീഫില്ലിങ് പ്ലാൻറ് കാഞ്ഞിരപ്പള്ളിയില്‍ ഉടന്‍ ആരംഭിക്കും. അന്തരീക്ഷ വായുവില്‍നിന്ന് ഓക്സിജന്‍ ആഗിരണം ചെയ്ത് സിലിണ്ടറുകളിൽ നിറച്ച് നല്കുന്ന പ്ലാൻറാണിത്.
ഇത് പ്രവര്‍ത്തനക്ഷമമായാല്‍ ഓരോ ദിവസവും മറ്റ് ജില്ലകളില്‍ പോയി ഓക്സിജന്‍ ശേഖരിക്കേണ്ട സാഹചര്യം ഒഴിവാകും. ഒരു കിലോലിറ്ററിെൻറ 10 ദ്രവീകൃത ഓക്സിജന്‍ ടാങ്കുകള്‍ ഗുജറാത്തിലെ ഐനോക്സ് കമ്പനിയില്‍നിന്ന് ജില്ലയിലെ 10 പ്രധാന സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ലഭ്യമാക്കാനായി അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇത്തരത്തിലെ ഒരു ടാങ്ക് സാധാരണ ഉപയോഗിക്കുന്ന 100 ഡി ടൈപ്പ് വലിയ സിലിണ്ടറുകള്‍ക്ക് തുല്യമാണ്. സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടില്‍നിന്നാണ് ഇതിന് എട്ടുലക്ഷം രൂപ െചലവഴിക്കുക.
മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കാൻ ജില്ല ഭരണകൂടത്തിനും ജനപ്രതിനിധികള്‍ക്കുമൊപ്പം വ്യവസായ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും രംഗത്തുണ്ട്.
ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.ജേക്കബ് വര്‍ഗീസ്, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ല ടി.ബി ഓഫിസര്‍ ഡോ.ട്വിങ്കിള്‍ പ്രഭാകരന്, നോഡല്‍ ഓഫിസര്‍ ഡോ. ഭാഗ്യശ്രീ തുടങ്ങിയവര്‍ക്കാണ് കോവിഡ് ചികിത്സാ സംവിധാനങ്ങളുടെ നിര്‍വഹണച്ചുമതല. ആരോഗ്യകേരളം എൻജിനീയര്‍ സൂരജ് ബാലചന്ദ്രനാണ് സാേങ്കതിക ഏകോപനം നിര്‍വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.