പൊലീസുകാരെൻറ നേതൃത്വത്തിൽ വിമുക്ത ഭടനെയും കുടുംബത്തെയും ആക്രമിച്ചതായി പരാതി
text_fieldsകഞ്ഞിക്കുഴി: പൊലീസുകാരൻ റോഡിൽ അശ്രദ്ധമായി കാർ തിരിക്കുന്നതിനിടെ എതിരേവന്ന ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ സംഭവത്തിൽ വിമുക്തഭടനും കുടുംബത്തിനും പൊലീസുകാരനിൽനിന്ന് മർദനമേറ്റതായി പരാതി.
പരിക്കേറ്റ വിമുക്തഭടൻ കഞ്ഞിക്കുഴി സ്വദേശി വെള്ളാംകുഴി എൽദോ (55), ഭാര്യ സാനി(47), മകൻ റോണറ്റ് (19) എന്നിവരെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഞ്ഞിക്കുഴി സ്വദേശിയും കുട്ടിക്കാനം എ.ആർ ക്യാമ്പിലെ പൊലീസുകാരനുമായ റോബിൻസനെതിരെ ജില്ല പൊലീസ് മേധാവിക്ക് വിമുക്തഭടൻ പരാതിനൽകി. വീട് കയറി ആക്രമിച്ചുവെന്ന് ആരോപിച്ച് പൊലീസുകാരൻ നൽകിയ പരാതിയിൽ എൽദോക്കും കുടുംബത്തിനും എതിരെ കഞ്ഞിക്കുഴി പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
ചേലച്ചുവട്-വണ്ണപ്പുറം റോഡിൽ പൊലീസുകാരൻ സിഗ്നൽ നൽകാതെ കാർ കുറുകെ തിരിച്ചുവത്രെ. ഇൗസമയം എതിരേവന്ന റോണറ്റിെൻറ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു. റോണറ്റും പൊലീസുകാരനും ഇതേച്ചൊല്ലി തർക്കമുണ്ടായി. പൊലീസുകാരൻ റോണറ്റിനെ തള്ളുകയും അസഭ്യം പറയുകയും ചെയ്തു. പിന്നീട് ഇതുസംബന്ധിച്ച് എൽദോയും ഭാര്യയും പൊലീസുകാരെൻറ വീടിന് സമീപത്തെത്തി കാരണം അന്വേഷിച്ചു.
ഇവർ തമ്മിലും വാക്കുതർക്കം ഉണ്ടായി. അതിനിടെ പൊലീസുകാരെൻറ സഹോദരൻ കമ്പിവടിയുമായി വരുകയും ഇരുവരും ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് എൽദോ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. എൽദോയും കുടുംബവും വീട്ടിൽക്കയറി മർദിച്ചുവെന്നാണ് പൊലീസുകാരെൻറ മൊഴി. പൊലീസുകാരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.