കണ്ടക്ടർ തിരികെ നൽകിയില്ല; ബാക്കി എം.വി.ഡി ഉദ്യോഗസ്ഥർ പറയും
text_fieldsഗാന്ധിനഗർ: സ്വകാര്യ ബസിൽ യാത്ര ചെയ്ത പെൺകുട്ടിക്ക് കണ്ടക്ടർ ടിക്കറ്റ് തുകയുടെ ബാക്കി നൽകിയില്ല.
പണമില്ലാതെ സ്റ്റാൻഡിൽ കരഞ്ഞുകൊണ്ടു നിന്ന പെൺകുട്ടിക്ക് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ ഇടപെട്ട് പണം തിരികെ നൽകിച്ചു. മെഡിക്കൽ കോളജ് ബസ്സ്റ്റാൻഡിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കോട്ടയത്തുനിന്ന് മെഡിക്കൽ കോളജിൽ എത്തിയതായിരുന്നു പെൺകുട്ടി. വെട്ടിക്കുളങ്ങര എന്ന സ്വകാര്യ ബസിലാണ് യാത്ര ചെയ്തത്. ടിക്കറ്റ് എടുക്കാൻ 500 രൂപയുടെ നോട്ടാണ് പെൺകുട്ടി കണ്ടക്ടർക്കു നൽകിയത്. കണ്ടക്ടർ ബാക്കി പണം നൽകിയിരുന്നില്ല. പെൺകുട്ടി മെഡിക്കൽ കോളജ് സ്റ്റാൻഡിൽ ഇറങ്ങുകയും ബസ് ഉടൻ വിട്ടുപോകുകയും ചെയ്തു. വേറെ പൈസ ഇല്ലാത്തതിനാൽ പെൺകുട്ടിക്ക് കരച്ചിലടക്കാനായില്ല.
ഈ സമയത്താണ് എം.വി.ഐ ആശാകുമാർ, എ.എം.വിഐമാരായ ശ്രീജിത്, പി.കെ. സെബാസ്റ്റ്യൻ, ജോർജ് വർഗീസ് എന്നിവരടങ്ങിയ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിന്റെ സ്ക്വാഡ് വാഹന പരിശോധനക്ക് സ്റ്റാൻഡിലെത്തിയത്. വിവരമറിഞ്ഞ എം.വി.ഐ ബസ് ഉടമയുമായി ബന്ധപ്പെട്ടു. പണം തിരികെ നൽകാമെന്ന് ഉടമ സമ്മതിച്ചു. പിന്നീട് ഇതിലേ വന്ന പുന്നക്കാടൻ ബസിലെ കണ്ടക്ടർ പെൺകുട്ടിയുടെ പണം തിരികെ നൽകി. വെട്ടിക്കുളങ്ങര ബസിലെ കണ്ടക്ടറിൽനിന്ന് ഈടാക്കിക്കൊള്ളാമെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.