കെ.എസ്.യു മാർച്ചിൽ സംഘർഷം; പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു
text_fieldsകോട്ടയം: തിരുവനന്തപുരത്ത് കെ.എസ്.യു പ്രവർത്തകരെ മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡിവൈ.എസ്.പി ഓഫിസിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
പിരിഞ്ഞുപോകാൻ തയാറാകാതിരുന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. രാവിലെ 11 മണിയോടെയായിരുന്നു ഗാന്ധിസ്ക്വയറിൽനിന്ന് കെ.എസ്.യു മാർച്ച് ആരംഭിച്ചത്. ഡിവൈ.എസ്.പി ഓഫിസ് പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷൻ ഗേറ്റിന് മുന്നിൽ ബാരിക്കേഡ് ഉയർത്തി പൊലീസ് പ്രവർത്തകരെ തടഞ്ഞു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചതോടെ കെ.കെ റോഡിൽ കുത്തിയിരുന്ന് പ്രവർത്തകർ പ്രതിഷേധിച്ചു.
തുടർന്നുനടന്ന യോഗത്തിനുശേഷം പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ വീണ്ടും ശ്രമം നടത്തി. പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച വനിത പ്രവർത്തകരെ പൊലീസ് തടഞ്ഞുെവച്ചതോടെ ഉന്തും തള്ളും ഉണ്ടായി. കലക്ടറേറ്റ് കവാടം ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിട്ടു.
കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് യശ്വന്ത് സി.നായർ അധ്യക്ഷതവഹിച്ചു. ഡി.സി.സി സെക്രട്ടറി എൻ.എസ്. ഹരിശ്ചന്ദ്രൻ, കെ.എസ്.യു ജില്ല പ്രസിഡൻറ് ജോർജ് പയസ്, ജില്ല പഞ്ചായത്ത് അംഗം വൈശാഖ് പി.കെ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് രാഹുൽ മറിയപ്പള്ളി, കെ.എസ്.യു ഭാരവാഹികളായ അഡ്വ. ഡെന്നിസ് ജോസഫ്, അജിൽ ജിനു മാത്യു, അരുൺ കൊച്ചുതറപ്പിൽ, ബിബിൻ ഇലഞ്ഞിത്തറ, ബിബിൻ സ്കറിയ, നെസിയ മുണ്ടപ്പള്ളി, ആൻ മരിയ ജോർജ്, മനീഷ് എബ്രഹാം കുര്യൻ, അരുൺ മാർക്കോസ്, ജിത്തു ജോസ് എബ്രഹാം, സക്കീർ ചങ്ങംപള്ളി, വിഷ്ണു ചെമ്മുണ്ടവള്ളി, പ്രിൻസ് പാമ്പാടി, എബിൻ ആൻറണി, ജസ്റ്റസ് പി.വർഗ്ഗീസ്, അബു താഹിർ, ജോസഫ് വർഗീസ്, ഇമ്മാനുവൽ ടോണി, വിഷ്ണു, ആൽബിൻ, അരവിന്ദ് എ, സിബിൻ, ജിസൺ, പാർഥിവ് സലിമോൻ, അർജുൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.