കോവിഡ് കാലത്തെ അവഗണന; ഭാവിയടഞ്ഞ് കായിക താരങ്ങൾ
text_fieldsപാലാ: കോവിഡ് കാലത്ത് അവഗണിക്കപ്പെട്ടുപോയ കായികതാരങ്ങളുടെ ഭാവി ഇനി എന്താകും. കൃത്യമായ മറുപടി നൽകാൻ കായിക കേരളത്തിൽ ആർക്കും കഴിയുന്നില്ല. മറ്റുസംസ്ഥാനങ്ങൾ തങ്ങളുടെ മികച്ച കായിക താരങ്ങളുടെ മത്സരക്ഷമത നിലനിർത്താൻ പല പദ്ധതികളും കോവിഡ് കാലത്ത് കൊണ്ടുവന്നിരുന്നു.
എന്നാൽ, കേരളത്തിൽ ഇതൊന്നും നടപ്പായില്ല. ഇതിെൻറ പ്രത്യാഘാതം ഖേലോ ഇന്ത്യയിലാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്രസർക്കാറിെൻറ ഈ പദ്ധതിയിൽ വളരെക്കുറച്ച് മലയാളി താരങ്ങൾക്ക് മാത്രമാണ് ഇക്കുറി ഇടം നേടാൻ കഴിഞ്ഞത്. കഴിഞ്ഞ രണ്ടുവർഷമായി സ്കൂൾ കായികമേളകൾ നടക്കുന്നില്ല. ഇതര സംസ്ഥാനങ്ങളിൽ സംസ്ഥാന സ്കൂൾ മീറ്റ് നടത്താൻ നടപടികൾ പുരോഗമിക്കുേമ്പാൾ കേരളത്തിൽ ആവിധ ആലോചനകളൊന്നും നടക്കുന്നില്ല.
വിദ്യഭ്യാസ വകുപ്പിൽ െഡപ്യൂട്ടി ഡയറക്ടർ-സ്പോർട്സ് എന്ന തസ്തിക ഒഴിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സ്കൂൾ കായിക രംഗം നാഥനില്ലാക്കളരിയാകാൻ ഇതും കാരണമാണ്. അതിനാൽതന്നെ ഗ്രേസ്മാർക്ക് അടക്കമുള്ള പ്രോത്സാഹനങ്ങളും കായികതാരങ്ങൾക്ക് അന്യമായിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് സ്പോർട്സ് സ്കൂളുകൾപോലും പ്രവർത്തനം പുനരാരംഭിച്ചത്. കോവിഡ് കാലത്തെ അവഗണനയിൽ നിരവധി കായികതാരങ്ങൾക്ക് തങ്ങളുടെ സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടി വന്നുവെന്ന് പരിശീലകരും സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.