കോവിഡും ലോക്ഡൗണും തടസ്സമാവില്ല; നോമ്പുകാർക്ക് ഉലുവക്കഞ്ഞി വീട്ടിലെത്തിച്ച് മുജീബ്
text_fieldsകാഞ്ഞിരപ്പള്ളി: കോവിഡും ലോക്ഡൗണും മറികടന്നു നോമ്പുകാർക്ക് ഉലുവക്കഞ്ഞി വീട്ടിലെത്തിച്ച് മുജീബ്. കോവിഡ് വ്യാപനത്തോടെ പള്ളികളിൽ നോമ്പുതുറക്കലിന് ഉലുവക്കഞ്ഞിയുണ്ടാക്കുന്നത് നിർത്തിവെച്ചതോടെയാണ് മുജീബ് സ്വന്തം വീട്ടിൽ ഉലുവക്കഞ്ഞിയുണ്ടാക്കിത്തുടങ്ങിയത്. വൈകുന്നേരമാകുന്നതോടെ ഇത് ഓരോത്തരുടെയും വീടുകളിൽ ഓട്ടോറിക്ഷയിൽ നൽകുകയാണ് മുജീബ് ചെയ്യുന്നത്.
ഉലുവക്കഞ്ഞി നിർമാണത്തിനും വിതരണത്തിനുമുള്ള സാമ്പത്തികം ഓരോ ദിവസവും ഓരോ സ്പോൺസർമാരാണ് ചെലവഴിക്കുന്നത്. പാറത്തോട് പബ്ലിക് ലൈബ്രറി ലെയ്നിൽ മേച്ചിൽ വീട്ടിൽ മുജീബ് തെൻറ ഭാര്യ ഖദീജയുമായി എല്ലാദിവസവും രാവിലെ പത്തരയോടെ ഉലുവക്കഞ്ഞി നിർമാണം തുടങ്ങും. അയൽപക്കത്തെ ചിലരും സഹായത്തിനെത്തും.
ഈ ഞായറാഴ്ച കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷൻ വളപ്പിൽ ലൈവായി ഉലുവക്കഞ്ഞിയുണ്ടാക്കി നിയമപാലകർക്ക് നൽകുന്നുണ്ട്.
റമദാൻ യാത്രയാവുമ്പോൾ നോമ്പിെൻറ ക്ഷീണമകറ്റാൻ കഞ്ഞി ഇല്ലാതാവരുത്. അതാണ് മുജീബിെൻറ ലക്ഷ്യം. പുണ്യ റമദാനിൽ പ്രതീക്ഷിക്കുന്നത് നാഥെൻറ അനുഗ്രഹം മാത്രമെന്ന് മുജീബ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.