ഡോക്ടർമാർക്ക് കോവിഡ്: കോട്ടയം മെഡിക്കൽ കോളജിൽ സുരക്ഷാ കവചം നിർബന്ധമാക്കി
text_fieldsഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ രണ്ട് ഡോക്ടർമാർക്കും ഇവരുടെ ഭാര്യമാരായ കുട്ടികളുടെ ആശുപത്രിയിലെ രണ്ടു ഡോക്ടർമാർക്കും ഒരു വനിത പി.ജി ഡോക്ടർ, കുട്ടികളുടെ ആശുപത്രിയിലെ ഒരു നഴ്സ്, മെഡിക്കൽ കോളജിലെ ഒരു നഴ്സിങ് അസിസ്റ്റൻറ്, ഒരു കുടംബശ്രീ ജീവനക്കാരി എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ഡ്യൂട്ടിയിൽ സുരക്ഷാ കവചം നിർബന്ധമാക്കി.
കഴിഞ്ഞ ദിവസങ്ങളിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച മെഡിക്കൽ കോളജിലെ രണ്ടു ഡോക്ടർമാരും ജനകീയരും രോഗികളുമായി അടുത്തിടപഴകുന്നവരുമായിരുന്നു.
അതിൽ ഒരു ഡോക്ടർ ആശുപത്രി ഭരണസംവിധാനത്തിൽ ഡെപ്യൂട്ടി ചെയ്യുന്നയാളുമാണ്. ഇതുകൂടാതെ കുട്ടികളുടെ ആശുപത്രിയിൽ മൂന്നു ജൂനിയർ ഡോക്ടർമാരും ക്വാറൻറീനിലാണ്.
ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണെങ്കിലും ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെ ഇത് ബാധിക്കാത്ത വിധത്തിലാണ് മുന്നോട്ടു പോകുന്നതെന്നും ആശങ്ക വേണ്ടെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.