കോവിഡ് വാക്സിന് കുത്തിവെപ്പിന് തുടക്കം
text_fieldsകോട്ടയം: കോവിഡ് പ്രതിരോധ വാക്സിന് ആദ്യഘട്ട വിതരണത്തിന് ജില്ലയിൽ തുടക്കം. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നടത്തിയ ദേശീയതല ഉദ്ഘാടനത്തെ തുടർന്ന് രാവിലെ 11.10ന് കുത്തിവെപ്പ് നടപടി ആരംഭിച്ചു.കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറാണ് ആദ്യം വാക്സിൻ സ്വീകരിച്ചത്. അരമണിക്കൂർ നിരീക്ഷണ മുറിയിൽ കഴിഞ്ഞതിനുശേഷം വിതരണകേന്ദ്രം വിട്ടിറങ്ങിയ അദ്ദേഹം കുത്തിവെപ്പ് സുരക്ഷിതവും വേദനാരഹിതവുമാണെന്ന് മാധ്യമപ്രവർത്തകരോടുപറഞ്ഞു.
കൈയുടെ മുകൾ ഭാഗത്താണ് വാക്സിൻ കുത്തിവെക്കുന്നത്. വാക്സിൻ സ്വീകരിച്ചതിനെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടില്ല. കോവിഡിനെതിരെ പ്രതിരോധശേഷി നേടാനാകുമെന്നതിനാൽ വാക്സിൻ എടുക്കുന്നത് സംബന്ധിച്ച് ആശങ്കവേണ്ട-അദ്ദേഹം പറഞ്ഞു. 28 ദിവസങ്ങൾക്കുശേഷം രണ്ടാമത്തെ ഡോസ് കൂടി കുത്തിവെച്ച് രണ്ടാഴ്ച കൂടി കഴിയുമ്പോഴാണ് പ്രതിരോധശേഷി കിട്ടുക. ഇതിനിടയിൽ കോവിഡ് പിടിപെടാനുള്ള സാധ്യതകൾ ഒഴിവാക്കുന്നതിന് പ്രതിരോധ മുൻകരുതലുകൾ കർശനമായി പാലിക്കണം.
വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് സർക്കാർ നിർദേശങ്ങളനുസരിച്ച് മറ്റുള്ളവർക്കും വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമെന്ന് കലക്ടർ എം. അഞ്ജന പറഞ്ഞു. മെഡിക്കല്‍ കോളജ് സാംക്രമിക രോഗചികിത്സ വിഭാഗം മേധാവി ഡോ. ആർ. സജിത്കുമാറും സംബന്ധിച്ചു.
കോട്ടയം മെഡിക്കൽ കോളജിലെയും എസ്.എച്ച്. മെഡിക്കൽ സെൻററിലെയും ക്രമീകരണങ്ങൾക്ക് കലക്ടർ നേരിട്ട് നേതൃത്വം നൽകി. കോട്ടയം എസ്.എച്ച് മെഡിക്കൽ സെൻററിൽ ജില്ല മെഡിക്കൽ ഓഫിസർ ഡോ. ജേക്കബ് വർഗീസ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു.
ജില്ല ആശുപത്രി സൂപ്രണ്ട് ഡോ ആർ. ബിന്ദുകുമാരി, ഡെപ്യൂട്ടി ഡി.എം.ഒ മാരായ ഡോ. പി.എൻ. വിദ്യാധരൻ, ഡോ. കെ.ആർ. രാജൻ, ഡോ.ടി. അനിതകുമാരി, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, കോട്ടയം ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ എന്നിവർ ഇവിടെ വാക്സിൻ സ്വീകരിച്ചു. ഭാരതീയ ചികിത്സ വിഭാഗം ജില്ലമെഡിക്കൽ ഓഫിസർ ഡോ സി . ജയശ്രീ പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലാണ് വാക്സിൻ സ്വീകരിച്ചത്.
പാലാ ജനറല്‍ ആശുപത്രിയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി.എസ്. ശബരിനാഥ്, വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിൽ ഇടയാഴം സാമൂഹിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.ജി. സപ്ന, ഉഴവൂർ കെ.ആർ. നാരായണൻ സ്മാരക സ്പെഷാലിറ്റി ആശുപത്രിയിൽ മെഡിക്കൽ ഓഫിസർ ഡോ. ജെസി സെബാസ്റ്റ്യൻ, പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിൽ പാമ്പാടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.എ. മനോജ്, ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജെ. തോമസ്, ഇടയിരിക്കപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസർ ഡോ. ജോസഫ് ആൻറണി, എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസർ ഡോ. സീന ഇസ്മായിൽ എന്നിവർക്കാണ് ആദ്യ വാക്സിൻ നൽകിയത്.ആദ്യദിനം കോവിഡ് വാക്സിൻ സ്വീകരിച്ചത് 610 പേർ. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി - 70, ,കോട്ടയം എസ് .എച്ച്. മെഡിക്കൽ സെൻറർ - 70 ,പാലാ ജനറല്‍ ആശുപത്രി- 60 ,ചങ്ങനാശ്ശേരി ജനറൽ ആശുപത്രി - 60
പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി- 70, എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രം - 80,ഇടയിരിക്കപ്പുഴ സാമൂഹിക ആരോഗ്യകേന്ദ്രം - 80 ,ഉഴവൂർ കെ.ആർ. നാരായണൻ സ്മാരക സ്പെഷാലിറ്റി ആശുപത്രി- 50,വൈക്കം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി-70.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.