കോവിഡ് വാക്സിനേഷൻ ഡിസംബർ 31നകം പൂർത്തിയാക്കും –കലക്ടർ
text_fieldsകോട്ടയം: ജില്ലയിൽ ആകെ നൽകിയ കോവിഡ് വാക്സിൻ ഡോസുകളുടെ എണ്ണം 25 ലക്ഷം കവിഞ്ഞതായി കലക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ഒന്നാം ഡോസ് സ്വീകരിച്ചവരുടെ എണ്ണം 14.9 ലക്ഷവും രണ്ടാം ഡോസ് സ്വീകരിച്ചവരുടെ എണ്ണം 10 ലക്ഷവും കടന്നു.
ഡിസംബർ 31 നകം വാക്സിനേഷൻ പൂർത്തിയാക്കാനുള്ള നടപടി സ്വീകരിച്ചതായും കലക്ടർ അറിയിച്ചു. ഇതിെൻറ ഭാഗമായി വാക്സിൻ സ്വീകരിക്കാത്തവരുടെയും രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാനുള്ള കാലാവധി പിന്നിട്ടവരെയും കണ്ടെത്താൻ വാർഡ് തലത്തിൽ ആശാ പ്രവർത്തകരെ ഉപയോഗിച്ച് പ്രത്യേക സർവേ നടത്തും.
ഇതര രോഗങ്ങളുള്ളവരിലും ഗർഭിണികളുടെയിടയിലും വാക്സിൻ സ്വീകരിക്കാത്തവരുടെ പട്ടിക വാർഡ് തലത്തിൽ പ്രത്യേകം തയാറാക്കും. നവംബർ 30 നകം നടപടി സ്വീകരിച്ച് വാക്സിനേഷൻ ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം.
വാക്സിനേഷന് പുതിയ ക്രമീകരണം
കോട്ടയം: ജില്ലയിൽ കോവിഡ് വാക്സിനേഷൻ നടപടികൾ ത്വരിതപ്പെടുത്തുന്നതിെൻറ ഭാഗമായി പുതിയ ക്രമീകരണം ഏർപ്പെടുത്തിയതായി കലക്ടർ പി.കെ. ജയശ്രീ അറിയിച്ചു.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ എല്ലാ പ്രാഥമിക, കുടുംബ, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും 18 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിനേഷന് സൗകര്യമുണ്ടാകും. മുട്ടമ്പലം സെൻറ് ലാസറസ് പള്ളി ഹാളിലും പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി ജനറൽ ആശുപത്രികളിലും വൈക്കം താലൂക്ക് ആശുപത്രിയിലും ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വാക്സിനേഷൻ സൗകര്യം ഉണ്ടാകും.
കോവിഷീൽഡ് ഒന്നാം ഡോസ് എടുത്ത് 12 ആഴ്ചയും കോവാക്സിൻ എടുത്ത് നാല് ആഴ്ചയും കഴിയുന്ന മുറക്ക് രണ്ടാം ഡോസ് സ്വീകരിക്കാം. വിവിധതരം അലർജികൾ ഉള്ളവർക്ക് വാക്സിനേഷന് ജനറൽ, താലൂക്ക് ആശുപത്രികളിൽ ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും പ്രത്യേക സൗകര്യം ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.