കസ്റ്റഡി മരണം, ജുഡീഷ്യൽ കമീഷൻ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ തെളിവെടുത്തു
text_fieldsനെടുങ്കണ്ടം: തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജ്കുമാർ പീരുമേട് സബ് ജയിലിൽ മരിച്ച സംഭവത്തിൽ ജുഡീഷ്യൽ കമീഷൻ നെടുങ്കണ്ടത്തെത്തി തെളിവെടുപ്പ്്് നടത്തി.രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയിൽ വെച്ച നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെത്തിയ ജുഡീഷ്യൽ സംഘം എസ്.ഐയുടെ മുറി, രാജ്കുമാറിനെ മർദിച്ചെന്ന് പറയുന്ന വിശ്രമമുറി, സ്റ്റേഷനിലെ മറ്റ് മുറികൾ, കസ്റ്റഡിയിലിരിക്കെ രാജ്കുമാറിനെ ചികിത്സിച്ച നെടുങ്കണ്ടം താലൂക്ക് ആശുപത്രി തുടങ്ങിയയിടങ്ങളിൽ തെളിവെടുപ്പ് നടത്തി.
ജസ്റ്റിസ് കെ. നാരായണക്കുറുപ്പിെൻറ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. റിട്ട. ജഡ്ജി ജി. വാസുദേവൻ, ഗോൾഡി, പോൾെലസ്ലി, ഷൈജു എന്നിവരും ഒപ്പമുണ്ടായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് മുൻ നെടുങ്കണ്ടം എസ്.ഐ കെ.എ. സാബു, എ.എസ്.ഐ സി.ബി. റെജിമോൻ, പൊലീസ് ൈഡ്രവർമാരായ സജീവ് ആൻറണി, പി.എസ്. നിയാസ്, എ.എസ്.ഐയും റൈറ്ററുമായ റോയി പി. വർഗീസ്, സി.പി.ഒ ജിതിൻ കെ. ജോർജ്, ഹോം ഗാർഡ് കെ.എം. ജയിംസ് എന്നിവരെ ൈക്രംബ്രാഞ്ച് നേരേത്ത അറസ്റ്റ് ചെയ്തിരുന്നു.
2019 ജൂൺ 21നാണ് വാഗമൺ കോലാഹലമേട് കസ്തൂരിഭവനിൽ രാജ്കുമാർ (53) പീരുമേട് താലൂക്ക് ആശുപത്രിയിൽ മരിച്ചത്.ജൂൺ 12നാണ് രാജ്കുമാർ, ശാലിനി, മഞ്ചു എന്നിവരെ നാട്ടുകാർ പിടികൂടി നെടുങ്കണ്ടം പൊലീസിന് കൈമാറിയത്.എന്നാൽ മഞ്ചു, ശാലിനി എന്നിവരുടെ മാത്രം അറസ്റ്റ് രേഖപ്പെടുത്തുകയും രാജ്കുമാറിെൻറ കസ്റ്റഡി രേഖപ്പെടുത്താതെ സെല്ലിൽ പാർപ്പിക്കുകയും ചെയ്തു.
12 മുതൽ 16 വരെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷെൻറ മുകളിലെ വിശ്രമ മുറിയിൽ ക്രൂരമായ മർദനത്തിന് ഇരയാക്കി. തുടർന്ന് 16ന് കോടതിയിൽ ഹാജരാക്കി പീരുമേട് സബ് ജയിലിലേക്ക്്്് റിമാൻഡ്ചെയ്യുകയായിരുെന്നന്നാണ് കേസ്.
മൊഴികൾ വസ്തുതാപരമെന്ന് –ജസ്റ്റിസ് നാരായണക്കുറുപ്പ്
നെടുങ്കണ്ടം: ഹരിത ഫിനാൻസ് തട്ടിപ്പുകേസിലെ പ്രതി രാജ്കുമാർ കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ എസ്.ഐ സാബു സ്റ്റേഷനിലെ മുറിയിൽവെച്ചും ഒന്നാം നിലയിലെ വിശ്രമമുറിയിൽ വെച്ചും മർദിച്ചതായ സാക്ഷികളുടെ മൊഴികൾ വസ്തുതാപരമാെണന്ന് ബോധ്യപ്പെട്ടതായി ജസ്റ്റിസ് നാരായണക്കുറുപ്പ്.
നെടുങ്കണ്ടത്തെത്തിയ ജുഡീഷ്യൽ കമീഷൻ പരിശോധനകൾക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. രാജ്കുമാറിെൻറ മരണം കസ്റ്റഡിയിൽ നിന്നേറ്റ മർദനത്തെ തുടർന്നാണെന്ന് കമീഷന് ബോധ്യപ്പെട്ടു. ഹരിത സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയായ സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയുടെയും നിജസ്ഥിതിയും പരിശോധിച്ചു.
എസ്.ഐ മുറിയിൽ മർദിച്ചത് പുറത്തിരുന്നുകണ്ടതായ സാക്ഷി മൊഴിയുടെയും മുകളിലത്തെ മുറിയിൽ മർദിച്ചപ്പോഴുണ്ടായ നിലവിളി താഴെയിരുന്ന് കേട്ടെന്ന സാക്ഷിമൊഴിയുടെയും വ്യക്തത വരുത്താനാണ് സ്റ്റേഷനിൽ പരിശോധന നടത്തിയത്. ജനുവരി അഞ്ചിനുമുമ്പ് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.