ഓൺലൈൻ ക്ലാസുകളിൽനിന്ന് പുറത്താക്കി; രക്ഷിതാക്കൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു
text_fieldsകോട്ടയം: വിദ്യാർഥികളെ ഓൺലൈൻ ക്ലാസുകളിൽനിന്ന് പുറത്താക്കിയെന്നാരോപിച്ച് രക്ഷിതാക്കൾ സ്കൂൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു.
ഇല്ലിക്കൽ ചിന്മയ വിദ്യാലയത്തിലാണ് സംഭവം. ഫീസ് അടക്കാതിരുന്ന 232 കുട്ടികളെയാണ് പുറത്താക്കിയത്. ഇതോടെ മാതാപിതാക്കൾ സംഘടിച്ച് പ്രിൻസിപ്പലിനെ ഉപരോധിക്കുകയായിരുന്നു. മുദ്രാവാക്യങ്ങളുമായി ഇവർ പ്രിൻസിപ്പലിെൻറ ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കോവിഡിനെ തുടർന്ന് ഓൺലൈനായാണ് ക്ലാസുകൾ നടക്കുന്നത്. നിലവിലെ സ്ഥിതി കണക്കിലെടുത്ത് ഫീസിൽ ഇളവനുവദിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിരുന്നു.
ഈ ആവശ്യം ഉയർത്തി ഇവർ പ്രിൻസിപ്പലിനെ കാണുകയും ചെയ്തിരുന്നു. എന്നാൽ, ഫീസിൽ യാതൊരു ഇളവിനും സ്കൂൾ അധികൃതർ തയാറായില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. ഇതോടെ ഇവർ ഫീസ് അടക്കുന്നത് നീട്ടി. ഇതിനിടെയാണ്, ഫീസ് അടക്കാത്ത വിദ്യാർഥികളെ ഓൺലൈൻ ക്ലാസുകളിൽനിന്ന് ഒഴിവാക്കിയത്.
കോവിഡ് മൂലമുള്ള സാമ്പത്തികപ്രതിസന്ധി മൂലമാണ് ഫീസ് അടക്കാതിരുന്നതെന്നും ഒന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കുവരെ ഉയർന്ന ഫീസ് ഈടാക്കുന്നതെന്നും രക്ഷിതാക്കൾ പറയുന്നു. ആവശ്യമായ ക്ലാസുകൾ നൽകാറില്ലെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.
ഫീസിൽ ഇളവ് നൽകണമെന്ന് ഡി.ഇ.ഒ ആവശ്യപ്പെട്ടിട്ടും സ്കൂൾ അധികൃതർ അവഗണിക്കുകയാണെന്നും ഇവർ പറഞ്ഞു. പിന്നീട്, ഫീസിൽ 15 ശതമാനം ഇളവ് വരുത്തിയിട്ടുണ്ടെന്നും ഫീസ് അടക്കുന്നവരെ തിരിെച്ചടുക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
ഡിവൈ.എസ്.പി സ്ഥലെത്തത്തി ഇരുകൂട്ടരുമായി ചർച്ച നടത്തിയതിനെത്തുടർന്ന് രക്ഷിതാക്കൾ ഉപേരാധം അവസാനിപ്പിച്ചു.
ശനിയാഴ്ച രാവിലെ 11ന് ഡിവൈ.എസ്.പിയുടെ സാന്നിധ്യത്തിൽ വീണ്ടും ചർച്ച നടത്തും. അതുവരെ ഓൺലൈൻ ക്ലാസുകൾ പൂർണമായി നിർത്തിവെക്കാൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.