സി.ഐ.ടി.യുവും സ്വകാര്യ ബസുടമയും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി
text_fieldsകോട്ടയം: കോട്ടയം തിരുവാര്‍പ്പില്‍ സി.ഐ.ടി.യുവും സ്വകാര്യ ബസുടമയും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി. ശമ്പള പ്രശ്‌നത്തിൽ സി.ഐ.ടി.യു കൊടിക്കുത്തി ബസ് സര്‍വീസ് നടത്തുന്നത് തടഞ്ഞിരുന്നു. ജില്ല ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
തൊഴിലാളികള്‍ റൊട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യാനാണ് തീരുമാനമായി. ഇതനുസരിച്ച് നാളെ മുതൽ ബസ് സര്‍വീസ് ആരംഭിക്കും.
ബസുടമ രാജ്‌മോഹന്റെ ഉടമസ്ഥതയിലുള്ള നാല് ബസുകളിലേയും തൊഴിലാളികളുടെ ജോലി റൊട്ടേഷന്‍ വ്യവസ്ഥയില്‍ പുനഃക്രമീകരിക്കും. അതുവഴി എല്ലാ തൊഴിലാളികള്‍ക്കും തുല്യവേതനം ഉറപ്പാക്കാനാണ് ധാരണയായിട്ടുള്ളത്.
ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബസ് ഓടിക്കുന്നതിനായി കൊടിതോരണങ്ങള്‍ നീക്കാന്‍ ശ്രമിച്ച രാജ്‌മോഹനെ സി.ഐ.ടി.യു നേതാവ് മര്‍ദിച്ചിരുന്നു.
ഇന്ന് രാവിലെ നടന്ന ചര്‍ച്ചയില്‍ രാജ്‌മോഹനെ മര്‍ദിച്ച സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം കെ.ആര്‍.അജയനെ പങ്കെടുപ്പിച്ചതിനെ ചൊല്ലി തർക്കമുണ്ടായതോടെ ചര്‍ച്ച അലസി. തുടര്‍ന്ന് ഇയാളെ ഒഴിവാക്കി വൈകീട്ട് നടന്ന ചര്‍ച്ചയിലാണ് പരിഹാരമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.