കോട്ടയത്ത് തർക്കം; കാഞ്ഞിരപ്പള്ളിയിൽ രാജി
text_fieldsകോട്ടയം: ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്രസിൽ തർക്കം തുടരുന്നതിനിടെ, അപ്രതീക്ഷിത നീക്കവുമായി ജോസ് വിഭാഗം. മുൻ കരാറനുസരിച്ച് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം വെള്ളിയാഴ്ച രാജിവെക്കുമെന്ന് ജോസ് വിഭാഗം പ്രഖ്യാപിച്ചു. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥനവുമായി ബന്ധപ്പെട്ട തർക്കത്തിൽ യു.ഡി.എഫ് നേതൃത്വം ഇടപെടുന്നതിനിടെയാണ് കാഞ്ഞിരപ്പള്ളിയിലെ രാജി.
യു.ഡി.എഫ് തലത്തിലും പാര്‍ട്ടി തലത്തിലും എഴുതി തയാറാക്കിയിട്ടുള്ള കരാറിെൻറ അടിസ്ഥാനത്തിലാണ് കേരള കോണ്‍ഗ്രസ് എം പ്രതിനിധിയായ സോഫി ജോസഫ് വെള്ളിയാഴ്ച രാജിവെക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി അംഗം ഡോ.എന്‍. ജയരാജ് എം.എല്‍.എയും ജില്ല പ്രസിഡൻറ് സണ്ണി തെക്കേടവും വ്യക്തമാക്കി.
എന്നാൽ, ഏറെ വൈകിയാണ് രാജിയെന്ന് ജോസഫ് വിഭാഗം പറയുന്നു.
കരാറനുസരിച്ച് നവംബർ 20ന് സോഫി ജോസഫ് രാജിവെക്കേണ്ടതായിരുന്നു. ഇപ്പോൾ ആറുമാസത്തിലധികം വൈകിയാണ് രാജി. കോട്ടയം ജില്ല പഞ്ചായത്തിലെ പ്രസിഡൻറ് സ്ഥാനവുമായി ബന്ധപ്പെട്ട വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ഇതിനുപിന്നിലെന്നും ഇവർ പറയുന്നു.
സോഫി ജോസഫ് രാജിവെച്ചതോടെ കരാറനുസരിച്ച് ജോസഫ് വിഭാഗത്തിലെ മറിയാമ്മ ജോസഫാണ് പ്രസിഡൻറ് പദവിയിലേക്ക് എത്തേണ്ടത്. എന്നാൽ, ജോസ് വിഭാഗം തീരുമാനത്തെ ജോസഫിനൊപ്പമുള്ളവർ സംശയത്തോടെയാണ് കാണുന്നത്. കടുത്ത എതിർപ്പുയർത്തിയ ദിനങ്ങളിലൊന്നും രാജിനൽകാതെ ഇപ്പോൾ പൊടുന്നനെ ജോസ് വിഭാഗം എടുത്ത തീരുമാനം േജാസഫിനെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണെന്നാണ് സൂചന. യു.ഡി.എഫ് തലത്തിലും പാര്‍ട്ടി തലത്തിലും എഴുതി തയാറാക്കിയ കരാറിെൻറ അടിസ്ഥാനത്തിലാണ് കാഞ്ഞിരപ്പള്ളിയിലെ രാജിയെന്നാണ് ജോസ് വിഭാഗം വ്യക്തമാക്കിയിരിക്കുന്നത്.
ജില്ല പഞ്ചായത്തിൽ എഴുതി തയാറാക്കിയ കരാർ ഇല്ലെന്നിരിക്കെ, യു.ഡി.എഫിനെക്കൂടി പ്രതിരോധത്തിലാക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവെക്കില്ലെന്ന് കേരള കോൺഗ്രസ്എം ജോസ് വിഭാഗം പ്രസിഡൻറ് ജില്ല പ്രസിഡൻറ് സണ്ണി തെക്കേടം ആവർത്തിക്കുകയും ചെയ്തിട്ടുണ്ട്.
ജില്ലയിൽ ചങ്ങനാശ്ശേരി നഗരസഭ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്, കോട്ടയം ജില്ല പഞ്ചായത്ത് എന്നിവിടങ്ങളിലെ അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയായിരുന്നു ജോസ്-ജോസഫ് വിഭാഗം തർക്കം നിലനിന്നിരുന്നത്. ഇതിൽ ചങ്ങനാശ്ശേരിയിൽ നേരത്തേ സ്ഥാനം ഒഴിഞ്ഞിരുന്നു. പേക്ഷ, പുതിയ തെരഞ്ഞെടുപ്പ് നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.