പൊടിയും ഗതാഗതക്കുരുക്കും; അടിപ്പാത പൂർത്തിയാകുന്നതുവരെ പാടുപെടും
text_fieldsഗാന്ധിനഗർ: മെഡിക്കൽ കോളജിലേക്ക് ബസ് സ്റ്റാൻഡിൽ നിന്ന് ഭൂഗർഭ പാത നിർമിക്കുന്നതു മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് ആംബുലൻസിൽ വരുന്ന രോഗികൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ടാകുന്നു. ഇപ്പോൾ ബസ് സ്റ്റാൻഡിനകത്ത് തലങ്ങും വിലങ്ങും വാഹനങ്ങൾ പോകുന്ന അവസ്ഥയാണ്. ഇതുമൂലം മെഡിക്കൽ കോളജിലേക്ക് രോഗികളുമായി എത്തുന്ന വാഹനങ്ങൾക്ക് യഥാസമയം ആശുപത്രിയിൽ എത്താൻ കഴിയുന്നില്ല. കഴിഞ്ഞ ദിവസം ഡയാലിസിസിന് പോകേണ്ട ഒരു രോഗി ഓട്ടോറിക്ഷയിൽ വരവേ സ്റ്റാൻഡിനകത്തെ ഗതാഗതക്കുരുക്കിൽപ്പെട്ട് കിടന്നു.
ഈ സമയം മറ്റ് വാഹനങ്ങൾ പോയപ്പോഴുണ്ടായ പൊടി ശല്യം മൂലം ഇവർ ഒാട്ടോറിക്ഷയിലിരുന്ന് രക്തം ഛർദിച്ചു. ഉടൻ തന്നെ ഓട്ടോ ഡ്രൈവർമാർ ചേർന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പാത നിർമാണത്തിന്റെ ഭാഗമായി ബസ് സ്റ്റാൻഡിന് സമീപത്തെ കാത്തിരിപ്പുകേന്ദ്രം ജെ.സി.ബി ഉപയോഗിച്ച് തകർത്ത് പൂഴി വിരിച്ചാണ് വീതി കൂട്ടിയത്. അതിനാൽ ഏത് വാഹനങ്ങൾ പോയാലും പൊടി പറക്കും. ബസ് സ്റ്റാൻഡിനകത്തെ തിരക്ക് ഒഴിവാക്കാൻ ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് ആശുപത്രിയിൽ പ്രവേശിക്കാൻ മറ്റൊരു ഗേറ്റ് തുറന്നുകൊടുക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.