ഇ-ശ്രം പോർട്ടൽ: ജില്ലയിൽ രജിസ്റ്റർ ചെയ്തത് 1,47,927 പേർ
text_fieldsകോട്ടയം: ജില്ലയിൽ ഇ-ശ്രം പോർട്ടലിൽ ഇതുവരെ 1,47,927 അസംഘടിത തൊഴിലാളികൾ രജിസ്റ്റർ ചെയ്തു. അസംഘടിത മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ഡാറ്റാ ബേസ് തയാറാക്കുന്നതിെൻറയും ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിെൻറയും ഭാഗമായാണ് ഇ-ശ്രം പോർട്ടൽ രജിസ്ട്രേഷൻ നടത്തുന്നത്. ഡിസംബർ 31വരെയാണ് രജിസ്ട്രേഷന് അവസരം. അസംഘടിത മേഖലയിലെ 16നും 59നുമിടയിൽ പ്രായമുള്ളവരും പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങൾക്ക് അർഹതയില്ലാത്തവരും ആദായ നികുതി പരിധിയിൽ വരാത്തവരുമായ എല്ലാ തൊഴിലാളികൾക്കും ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.
ഇ-ശ്രം രജിസ്ട്രേഷൻ നടത്തുന്നവർക്ക് രണ്ടുലക്ഷം രൂപയുടെ പി.എം.എസ്.ബി.വൈ അപകട മരണ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. അടിയന്തര ദുരന്തസാഹചര്യങ്ങളിൽ കേന്ദ്രസർക്കാർ നൽകുന്ന ആനുകൂല്യവും ലഭിക്കും. സഹായ തുക കൈമാറൽ തുടങ്ങി നിരവധി ആനുകൂല്യം ലഭ്യമാക്കും.
രജിസ്റ്റർ ചെയ്തവരുടെ വിശദവിവരം
തൊഴിലുറപ്പ് പ്രവർത്തകർ -35,000 പേർ
കർഷകർ -17,000
കുടുംബശ്രീ അംഗങ്ങൾ -10,000
നിർമാണ തൊഴിലാളികൾ -15,865
വസ്ത്ര നിർമാണ അനുബന്ധ മേഖലയിലുള്ളവർ -14653
ഓട്ടോമൊബൈൽ-ഗതാഗത മേഖലയിലുള്ളവർ -13048
അംഗൻവാടി, ആശാപ്രവർത്തകർ -4320
മറ്റ് ആരോഗ്യമേഖലയിലെ പ്രവർത്തകർ -2843
ആഭരണമുൾപ്പെടെയുള്ള ചെറുകിട നിർമാണ മേഖലയിൽ ഉൾപ്പെട്ടവർ -3543
കടകളിലെ ജീവനക്കാർ -3608
ഓഫിസ് ജീവനക്കാർ -3206
അധ്യാപന മേഖല -2626
സാമൂഹികപ്രവർത്തകർ -861
മറ്റ് മേഖലകളിലുള്ളവർ 18599
തെരുവ് കച്ചവടക്കാർ- 2795
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.