സ്വർണക്കടത്ത്-ഹവാല ഇടപാടുകൾ:സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ
text_fieldsകോട്ടയം: സ്വർണക്കടത്തിലൂടെയും ഹവാല ഇടപാടിലൂടെയും എത്തുന്ന കോടികൾ രാജ്യത്തെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലേക്ക് ഒഴുകുന്നതായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും (ഇ.ഡി) കേന്ദ്ര അേന്വഷണ എജൻസികൾക്കും വിവരം ലഭിച്ചു.
ഇതേതുടർന്ന് സ്വകാര്യ നോൺ ബാങ്കിങ് ധനകാര്യസ്ഥാപനങ്ങളും നിധി ലിമിറ്റഡ് കമ്പനികളും ഭവന-വാഹന വായ്പ നൽകുന്ന സ്ഥാപനങ്ങളും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായി.
സംസ്ഥാനത്തെ ചില സ്ഥാപനങ്ങൾ അടുത്തിടെ പ്രവർത്തനം നിർത്തിയ സാഹചര്യവും പരിശോധിക്കുന്നുണ്ട്. കൂണുപോലെ മുളച്ചുപൊങ്ങുന്ന സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളും ഇടപാടുകാരുടെ വിശദാംശങ്ങളും ശേഖരിച്ചു. ഇ.ഡിയുടെ പരിശോധനക്കുശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടും.
നോട്ടുനിരോധനത്തെ തുടർന്നാണ് ഹവാലസംഘങ്ങള് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ തേടിയെത്തിയത്. കോടികൾ ഇത്തരം സ്ഥാപനങ്ങളിൽ എത്തിയതായി കണ്ടെത്തി. കേരളത്തിലെ ആറ് ധനകാര്യ സ്ഥാപനങ്ങളാണ് പ്രധാനമായും നിരീക്ഷണത്തിലുള്ളത്. ഇവിടെ മാത്രം വന്‍തോതില്‍ സ്വകാര്യനിക്ഷേപം കുമിഞ്ഞുകൂടിയതായി പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. സംസ്ഥാനത്ത് വ്യാപകമായ മൈക്രോഫിനാൻസ് പദ്ധതിയും പരിശോധിക്കും.
വൻ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടലിെൻറ വക്കിലാണ്. ചിലത് പ്രവർത്തനം നിർത്തിയിട്ടുമുണ്ട്. കോവിഡ് പ്രതിസന്ധി കാരണമായി ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും കേന്ദ്ര ഏജൻസികളുടെ സാന്നിധ്യമാണ് ഇതിന് പിന്നിലത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.