വിദ്യാഭ്യാസ തട്ടിപ്പ്: ബിനു ചാക്കോക്കെതിരെ കൂടുതൽ പരാതികൾ
text_fieldsകോട്ടയം: എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ അറസ്റ്റിലായ കാത്തലിക് ഫോറം ജനറൽ സെക്രട്ടറി ബിനു ചാക്കോക്കെതിരെ കൂടുതൽ പരാതികൾ പൊലീസിന് ലഭിച്ചു.
തിരുവല്ല പെരുന്തുരുത്തി പഴയചിറ വീട്ടിൽ ബിനു ചാക്കോക്കെതിരെ ബുധനാഴ്ച മൂന്നു പേരാണ് കോട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്. പലരിൽനിന്നായി ഒരു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച പരാതി. ചങ്ങനാശ്ശേരി, കുറവിലങ്ങാട്, മണർകാട്, തിരുവല്ല പൊലീസ് സ്റ്റേഷനുകളിലും കോട്ടയം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലെ വിവിധ കോടതികളിലും ഇയാൾക്കെതിരെ നിലവിൽ തട്ടിപ്പുകേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൊല്ലം സ്വദേശിയും തിരുവാതുക്കൽ താമസക്കാരനുമായ നൗഷാദിെൻറ മകൾക്ക് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് 20 ലക്ഷം തട്ടിയെടുത്ത കേസിലാണ് കഴിഞ്ഞ ദിവസം കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എറണാകുളം കേന്ദ്രമാക്കി കാത്തലിക് ഫോറം എന്ന പേരിൽ സംഘടന രൂപവത്കരിച്ച് വിവിധ സ്ഥാപനങ്ങളിൽ ജോലിയും അഡ്മിഷനും വാഗ്ദാനം ചെയ്ത് പണം തട്ടിയിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.