ഈരാറ്റുപേട്ട-വാഗമൺ റോഡ്: പി.സി. ജോർജിേൻറത് വീഴ്ച മറച്ചുവെക്കാനുള്ള ശ്രമം
text_fieldsഈരാറ്റുപേട്ട: ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് വികസനത്തിന് ഒരു ശ്രമവും നടത്താതിരുന്ന പി.സി. ജോർജ് എം.എല്‍.എ ഇപ്പോള്‍ ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത് സ്വന്തം വീഴ്ച മറച്ചുവെക്കാനും തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വോട്ട് തട്ടാനുള്ള ശ്രമത്തിെൻറ ഭാഗമാണെന്നും കോട്ടയം ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറും കേരള കോണ്‍ഗ്രസ് എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗവുമായ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍.
വാഗമണ്‍ റോഡിന് ഇടതു സര്‍ക്കാര്‍ 2017ല്‍ 63.99 കോടി കിഫ്ബി മുഖേന അനുവദിച്ചതാണ്. തുടര്‍നടപടികള്‍ക്ക് നേതൃത്വം നല്കുന്നതില് സ്ഥലം എം.എല്‍.എയുടെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായി.റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് സർക്കാർ 2018ല്‍ വിജ്ഞാപനം പുറപ്പെടുവിെച്ചങ്കിലും അതിര്‍ത്തി നിർണയ സർവേക്കല്ലുകള്‍ സ്ഥാപിക്കുന്ന നടപടിയില്‍ എം.എല്‍.എയുടെ അനധികൃത ഇടപെടൽ മൂലം ഇതുവരെ സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിച്ചിട്ടില്ല. റോഡ് വികസനം മനഃപൂർവം വൈകിക്കുകയും അഴിമതിക്ക് കളമൊരുക്കുന്നതിന് എം.എല്‍.എ ശ്രമിക്കുകയും ചെയ്യുന്നതിനാലാണ് റോഡ് വികസനം നടക്കാതെ പോയത്.
വസ്തുതകള്‍ ഇതായിരിക്കെ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതിനും സ്വന്തം വീഴ്ച മറച്ചുവെക്കുന്നതിനും കോടതിയെ കൂട്ടുപിടിക്കാനുള്ള പി.സി. ജോർജിെൻറ ശ്രമം അപഹാസ്യമാണെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അഭിപ്രായപ്പെട്ടു. ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്ന വിഷയത്തിലും വാഗമണ്‍ റോഡ് വികസനം അട്ടിമറിച്ചതിലും പി.സി. ജോര്‍ജ് ജനങ്ങളോട് മാപ്പ് പറയണമെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.