കുടുംബം സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് ഒരുവയസ്സുള്ള കുഞ്ഞ് മരിച്ചു
text_fieldsഈരാറ്റുപേട്ട: വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങിയ കുടുംബം സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് ഒരുവയസ്സുള്ള കുഞ്ഞ് മരിച്ചു. എറണാകുളം പള്ളുരുത്തി മോരിയത്ത് ഇർഷാദിന്റെ മകൾ ഇൻസ മറിയമാണ് മരിച്ചത്. അപകടത്തിൽ ഇർഷാദ് (34), ഭാര്യ ഷിനിജ (30), മകൾ നൈറ (നാല്) എന്നിവർക്ക് പരിക്കേറ്റു.
ബുധനാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. അടുക്കത്തിന് സമീപമാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡിന്റെ താഴേക്ക് മറിയുകയായിരുന്നു. അപകടമുണ്ടായ ഉടൻ നാട്ടുകാർ നാലുപേരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. പരിക്കേറ്റവർ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.