ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിനെതിരെ; സർവകക്ഷി യോഗത്തിൽ പ്രതിഷേധം
text_fieldsഈരാറ്റുപേട്ട: മിനി സിവിൽ സ്റ്റേഷന് വേണ്ടി സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ജില്ല പൊലീസ് മേധാവി ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിൽ ഈരാറ്റുപേട്ടക്കെതിരെ വസ്തുതാവിരുദ്ധമായ പരാമർശം നടത്തിയതിനെതിരെ നഗരസഭ കൗൺസിൽ ഹാളിൽ ചേർന്ന സർവകക്ഷി യോഗത്തിൽ കടുത്ത പ്രതിഷേധം. തീവ്രവാദ പ്രശ്നവും ക്രമസമാധാന പ്രശ്നവും നിലനിൽക്കുന്നതിനാൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ മിനി സിവിൽ സ്റ്റേഷൻ നിർമിച്ചാൽ സുരക്ഷാഭീഷണി ഉണ്ടാകുമെന്നാണ് ജില്ല പൊലീസ് മേധാവി റിപ്പോർട്ട് നൽകിയത്. മിനി സിവിൽ സ്റ്റേഷൻ നിർമാണം നടന്നാലും ഇല്ലെങ്കിലും ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ നാടിനെ അപമാനിക്കുന്നതാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ജില്ല പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ട് പിൻവലിക്കണമെന്നും വടക്കേക്കരയിലെ സർക്കാർ വക സ്ഥലത്തുതന്നെ മിനി സിവിൽ സ്റ്റേഷൻ നിർമിക്കണമെന്നും സർവകക്ഷി യോഗം ആവശ്യപ്പെട്ടു.
ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. അബ്ദുൽ ഖാദർ, സി.പി.എം ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, സി.പി.ഐ ജില്ല കമ്മിറ്റി അംഗം എം.ജി. ശേഖരൻ. യു.ഡി.എഫ് ചെയർമാൻ പി.എച്ച്. നൗഷാദ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് റാസി ചെറിയവല്ലം, നൈനാർ പള്ളി മഹല്ല് പ്രസിഡന്റ് പി.ഇ. മുഹമ്മദ് സക്കീർ, പുത്തൻപള്ളി ചീഫ് ഇമാം കെ.എ. മുഹമ്മദ് നദീർ മൗലവി, മുഹീയിദ്ദീൻ പള്ളി പ്രസിഡന്റ് പി.ടി. അസ്ഹറുദ്ദീൻ, അരുവിത്തുറ പള്ളി പ്രതിനിധി ജോജി, സി.പി.എം ലോക്കൽ സെക്രട്ടറി പി.ആർ. ഫൈസൽ, മുൻ നഗരസഭ ചെയർമാൻ വി.എം. സിറാജ്, അൻവർ അലിയാർ (മുസ്ലിം ലീഗ്), എ.എം.എ. ഖാദർ, കേരള വ്യാപാര വ്യാവസായി ഏകോപന സമിതി അംഗം ടി.ഡി. മാത്യു, വെൽഫെയർ പാർട്ടി അംഗങ്ങളായ ഹസീബ് വെളിയത്ത്, വി.എം. ഷെഹീർ, എസ്.ഡി.പി.ഐ അംഗം സുബൈർ വെള്ളാപ്പള്ളി, കെ.ഐ. നൗഷാദ്, മാഹിൻ തലപ്പള്ളി, റസീം മുതുകാട്ടിൽ, കൗൺസിലർമാരായ നാസർ വെള്ളൂപ്പറമ്പിൽ, അനസ് പാറയിൽ, ഫസൽ റഷീദ്, അൻസർ പുള്ളോലിൽ, നൗഫിയ ഇസ്മായിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.