വയനാട് ടു കശ്മീർ... സൈക്കിൾ കാരവൻ മൂന്ന് വർഷത്തിന് ശേഷം എത്തി
text_fieldsഈരാറ്റുപേട്ട: മിഷൻ വൺ റുപ്പീസ് എന്ന സന്ദേശവുമായി സൈക്കിൾ കാരവനിൽ ഇന്ത്യ ചുറ്റിസഞ്ചരിക്കുന്ന യുവാക്കൾ യാത്രതുടങ്ങി മൂന്ന് വർഷത്തിന് ശേഷം ഈരാറ്റുപേട്ടയിൽ എത്തി. കൗതുക കാരവൻ കാണാൻ തടിച്ചുകൂടിയ ജനങ്ങൾ കൈനിറയെ സംഭാവനയും നൽകി. നിർധനരും നിരാലംബരുമായ അഞ്ച് ഭിന്നശേഷിക്കാർക്ക് സൗജന്യമായി സ്ഥലവും വീടും നൽകുക എന്നതാണ് യാത്രയുടെ ലക്ഷ്യം. ഒരുരൂപ മുതലുള്ള സംഭാവനകളാണ് സ്വീകരിക്കുന്നത്.
2021 ഡിസംബർ പത്തിന് വയനാട്ടിൽനിന്നാണ് സുഹൃത്തുക്കളായ റെനീഷ്, നിജിൽ എന്നീ യുവാക്കളുടെ കൂട്ടായ്മയിൽ സൈക്കിൾ കാരവനിൽ യാത്ര തുടങ്ങിയത്. രണ്ട് സൈക്കിൾ ചേർത്ത് നിർമിച്ച കാരവനിൽ കിടക്കാനും ഭക്ഷണം പാകംചെയ്യാനും സംവിധാനങ്ങളുണ്ട്.
ഇത്തരത്തിലുള്ള സൈക്കിൾ കാരവൻ ലോകത്തുതന്നെ ആദ്യത്തേതെന്നാണ് യുവാക്കൾ അവകാശപ്പെടുന്നു. യാത്രതുടങ്ങി മൂന്നര വർഷം പിന്നിട്ടപ്പോൾ പത്ത് ജില്ലകളിൽ പര്യടനം നടത്തി. ഒരു ജില്ലയിലെ പര്യടനത്തിന് മൂന്നരമാസം എങ്കിലും എടുക്കും. ഇത്രയും നാൾകൊണ്ട് സ്വരൂപിച്ച പണംകൊണ്ട് വയനാട് അമ്പലവളവിൽ 22 സെന്റ് സ്ഥലം വാങ്ങി വീട് നിർമാണത്തിനുള്ള തറപണി പൂർത്തിയായി. ലിജിൽ ഹൈസ്കൂൾ അധ്യാപകനും റെനീഷ് മൊബൈൽ ഷോപ് ജീവനക്കാരനുമാണ്. എല്ലായിടത്തും നല്ല സ്വീകരണമാണ് ലഭിക്കുന്നതെന്ന് ഇവർ പറഞ്ഞു. ജീവിതയാത്രക്കിടയിൽ എന്തെങ്കിലും അടയാളപ്പെടുത്തലുകൾക്കാണ് ഈ യാത്രയെന്ന് ലിജിലും റെനീഷും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.