പൂഞ്ഞാർ നിയോജക മണ്ഡലത്തിൽഡിജിറ്റൽ റീസർവേക്ക് തുടക്കം
text_fieldsഈരാറ്റുപേട്ട: നിയോജക മണ്ഡലത്തിലെ ഡിജിറ്റൽ റീസർവേ നടപടികൾ പൂഞ്ഞാർ നടുഭാഗം വില്ലേജിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ മുഖ്യപ്രഭാഷണം നടത്തി. ഡ്രോൺ സംവിധാനത്തിലൂടെയാണ് ഡിജിറ്റൽ റീസർവേ നടത്തുക. ഓരോ വ്യക്തിയുടെയും അധീനതയിലുള്ള ഭൂമിയുടെ വിസ്തീർണം, അതിർത്തി എന്നിവ കൃത്യമായി രേഖപ്പെടുത്തും. റവന്യൂ വകുപ്പിന്റെ റെലീസ്, രജിസ്ട്രേഷൻ വകുപ്പിന്റെ പേൾ, സർവേ ഡിപ്പാർട്ട്മെന്റിന്റെ ഇ-മാപ്പ് എന്നീ ആപ്ലിക്കേഷനുകൾ ഏകോപിപ്പിച്ച് ‘എന്റെ ഭൂമി’ എന്ന പോർട്ടലിൽ അപ്ലോഡ് ചെയ്യും.
ഇപ്രകാരം ഡിജിറ്റൽ സർവേ പൂർത്തീകരിക്കുന്നതോടെ സ്വകാര്യ ഭൂമി, റവന്യൂ ഭൂമി, വനഭൂമി എന്നിവയെല്ലാം കൃത്യമായി തിരിച്ചറിയാൻ കഴിയും. പൂഞ്ഞാർ നടുഭാഗം വില്ലേജിനു ശേഷം മറ്റ് വില്ലേജുകളിലും ഡിജിറ്റൽ റിസർവേ നടത്തുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
ജില്ല സർവേ അസി. ഡയറക്ടർ എസ്. വിനോദ് പദ്ധതി വിശദീകരണം നടത്തി. മീനച്ചിൽ താലൂക്ക് ഭൂരേഖ തഹസിൽദാർ സുനിൽകുമാർ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ റെജി ഷാജി, കെ.ആർ. മോഹനൻ നായർ, നിഷ സാനു, ബീന മധുമോൻ, റോജി തോമസ്, ബിനോയി ജോസഫ്, മിനിമോൾ ബിജു, മേരി തോമസ്, ബിന്ദു അജി, റവന്യൂ ഉദ്യോഗസ്ഥരായ ഷൈലമ്മ തോമസ്, സോണിയ ജോസഫ്, സജയകുമാർ, കെ.ജെ. ബെന്നി, ഫാന്റിൻ കൊർണേലിയസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.