ഈ നടപ്പാലം കടക്കാൻ ഇനി പേടിവേണ്ട...
text_fieldsഈരാറ്റുപേട്ട: ഇനി വെള്ളം കയറിയാലും തിടനാട് ചെമ്മലമറ്റം സ്കൂളിലെ കുട്ടികൾക്ക് നടപ്പാലം കടക്കാൻ പേടിക്കേണ്ട. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെയും പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജിന്റെയും സാന്നിധ്യത്തിൽ സ്കൂളിലേക്ക് പോകുന്ന നടപ്പാലത്തിന് പണിത സംരക്ഷണവേലി ഉദ്ഘാടനം ചെയ്ത ആവേശത്തിലാണ് ആരോണും കൂട്ടുകാരും ക്ലാസുകളിലേക്ക് മടങ്ങിയത്. തിടനാട് പഞ്ചായത്ത് ആറാം വാർഡിലെ ചെമ്മലമറ്റം സ്കൂളിന് പുറകിലായി ഒഴുകുന്ന ചിറ്റാറിന്റെ കൈവഴിയായ തോടിന് കുറുകയുള്ള നടപ്പാലമാണ് ആരോൺ ജോയി തെള്ളകം, ആൻ ലിയ ജോയി, ശിവാനന്ദ് മുരളി പുത്തൻപുരക്കൽ, അശ്വതി അജിത്ത് മാവറ, അന്ന ജിജി, അനോഗ് ജിജി മുണ്ടക്കൽ, ആരവ് കൃഷ്ണ പാലത്തറ, അനിൽ കൃഷ്ണ ആർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തത്.
വർഷങ്ങളായി കൈവരിയില്ലാത്ത നടപ്പാലത്തിന് യൂത്ത് ഫ്രണ്ട് എം തിടനാട് മണ്ഡലം കമ്മിറ്റിയാണ് കൈവരി നിർമിച്ചുനൽകിയത്. സ്കൂളിലെ നിരവധി കുട്ടികളും ചെമ്മലമറ്റം പള്ളിയിലേക്കുള്ള വിശ്വാസികളും തോട് കടക്കാൻ ഉപയോഗിച്ചിരുന്നത് ഈ നടപ്പാലമായിരുന്നു. ഒറ്റ മഴയത്ത് നടപ്പാലത്തിന് മുകളിലൂടെ വെള്ളം കയറിയൊഴുകുമായിരുന്നു. ഇത് കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് പ്രയാസകരമായിരുന്നു. അടുത്തയിടെ ഒരാൾ ഈ നടപ്പാലത്തിൽ നിന്ന് താഴെ വീണ സംഭവവുമുണ്ടായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഔസേപ്പച്ചൻ വെള്ളൂക്കുന്നേൽ, അബേഷ് അലോഷ്യസ്, ഷെറിൻ പെരുമാംകുന്നേൽ, ജോയിച്ചൻ കാവുങ്കൽ, രാജു വലിയവീട്ടിൽ, സജി തെക്കേക്കര, സച്ചിൻ തൈപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.