വിദേശത്ത് ജോലിവാഗ്ദാനംചെയ്ത് പണംതട്ടി; റിക്രൂട്ട്മെന്റ് ഏജൻസി ഉടമയായ യുവതി അറസ്റ്റിൽ
text_fieldsഈരാറ്റുപേട്ട: യു.കെയിൽ ജോലിവാഗ്ദാനം ചെയ്ത് പൂഞ്ഞാർ സ്വദേശിയിൽനിന്ന് അഞ്ച് ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിൽ റിക്രൂട്ട്മെന്റ് ഏജൻസി ഉടമയെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ഇല്ലിച്ചുവട് ഭാഗത്ത് മാളികയിൽ വീട്ടിൽ ഹിനോ ലിനിൽനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പൂഞ്ഞാർ സ്വദേശിയുടെ ഭാര്യക്ക് യു.കെയിൽ ജോലിവാഗ്ദാനം ചെയ്ത് ഹിനോയുടെ ഉടമസ്ഥതയിലുള്ള അങ്കമാലിയിലെ ഹൈസൺ കൺസൾട്ടൻസി വഴി അഞ്ചുലക്ഷം രൂപയോളം തട്ടിയെടുത്തശേഷം ജോലിനൽകാതെ കബളിപ്പിക്കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഈരാറ്റുപേട്ട പൊലീസ് കേസെടുക്കുകയും ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുകയും ഹിനോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവർക്കെതിരെ മുരിക്കാശ്ശേരി, അങ്കമാലി ഉൾെപ്പടെ മറ്റ് പൊലീസ് സ്റ്റേഷനുകളിൽ സമാനമായ രീതിയിലുള്ള കേസുകൾ നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.