ഈരാറ്റുപേട്ട സെൻട്രൽ ജങ്ഷനിൽ സമ്മേളനങ്ങൾക്ക് ഹൈകോടതിയുടെ വിലക്ക്
text_fieldsഈരാറ്റുപേട്ട: സെൻട്രൽ ജങ്ഷൻ ഭാഗത്ത് വ്യാപാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയും ഗതാഗതം തടസ്സപ്പെടുത്തിയും നടത്തുന്ന സമ്മേളനങ്ങൾ ഹൈകോടതി നിരോധിച്ചു. ടൗണിലെ നാലോളം വ്യാപാരികളുടെ ഹരജിയിലാണ് ഹൈകോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ ഉത്തരവ് പുറപ്പെടുവിച്ചത്.
സെൻട്രൽ ജങ്ഷൻ ഭാഗത്ത് വിവിധ രാഷ്ട്രീയ- സാമുദായിക സംഘടനകൾ പൊതുസ്ഥലം കൈയേറി നടത്തുന്ന സമ്മേളനങ്ങളും പ്രതിഷേധ യോഗങ്ങളും വ്യപാരസ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് തടസ്സമുണ്ടാക്കുന്നുവെന്നും അനുവാദമില്ലാതെ ഉച്ചഭാഷിണികൾ പ്രവർത്തിപ്പിച്ച് പൊതുശല്യം ഉണ്ടാക്കുന്നുവെന്നുമായിരുന്നു ഹരജി.
ഇത്തരം സമ്മേളനങ്ങൾ നടക്കുന്ന സമയത്ത് ഈരാറ്റുപേട്ടയിൽ അനുഭവപ്പെട്ടിരുന്ന കനത്ത ഗതാഗതക്കുരുക്ക് വ്യപാരികൾക്കും പൊതുജനങ്ങൾക്കും ദുരിതമായിരുന്നു. പ്രധാനപ്പെട്ട മൂന്നുറോഡുകൾ സംഗമിക്കുന്ന സെൻട്രൽ ജങ്ഷൻ ഭാഗമാണ് മതിയായ സ്ഥലസൗകര്യം ഇെല്ലങ്കിൽ കൂടിയും വിവിധ സംഘടനകൾ സമ്മേളനത്തിനായി തെരഞ്ഞെടുത്തിരുന്നത്.
ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേെസടുക്കാറുണ്ടെങ്കിലും കോടതിയിൽ പിഴയടച്ച് സംഘാടകർ കേസ് തീർക്കുകയാണ് പതിവ്. നിരന്തരമുള്ള അഭ്യർഥനക്ക് ഫലമില്ലാതായതോടെയാണ് വ്യപാരികൾ കോടതിയെ സമീപിച്ചത്. നിയമലംഘനങ്ങൾ ഉണ്ടായാൽ കോടതിവിധിയുടെ പശ്ചാത്തലത്തിൽ ഗൗരവമുള്ള വകുപ്പുകൾ ചേർത്ത് കേെസടുക്കാനും ഉപകരണങ്ങളും വാഹനങ്ങളും ഉൾപ്പെടെ പിടിച്ചെടുത്ത് കോടതിയിൽ അയക്കാനുമാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.