വാഗമൺ റോഡിലേക്ക് കൂറ്റൻ പാറക്കല്ല് ഉരുണ്ടുവീണു
text_fieldsഈരാറ്റുപേട്ട: നൂറു കണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെ കടന്നുപോകുന്ന വാഗമൺ റോഡിൽ കൂറ്റൻ പാറ ഉരുണ്ടുവീണു. ശനിയാഴ്ച രാവിലെയാണ് സംഭവം.
വേലത്തുശ്ശേരിക്ക് താഴെ വല്യ പാറക്ക് സമീപം റോഡിന്റെ മുകൾ വശത്തു നിന്നിരുന്ന കൂറ്റൻ പാറയാണ് ഉരുണ്ട് റോഡിലേക്ക് വന്നത്.
ആ സമയത്ത് വാഹനങ്ങളോ വഴി യാത്രക്കാരോ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. റോഡിലെ കല്ല് പൊതുമരാമത്തും പഞ്ചായത്തും ചേർന്ന് നീക്കി. രണ്ടു ദിവസമായി ഈ പ്രദേശങ്ങളിൽ കനത്ത മഴയുണ്ടായിരുന്നു.
മണ്ണ് ഒലിച്ച് പോയാതാകാം പാറ ഉരുണ്ടുവരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാരോട് ജാഗ്രത പാലിക്കാൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകിയതായി പഞ്ചായത്ത് പ്രസിഡൻറ് കെ.സി. ജെയിംസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.