ഇളപ്പുങ്കൽ പാലം;1500 കുടുംബങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും
text_fieldsഈരാറ്റുപേട്ട: 2021 ഒക്ടോബർ 16ലെ മഹാപ്രളയത്തിൽ ഒലിച്ചുപോയ ഇളപ്പുങ്കൽ കാരക്കാട് പാലത്തിനോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു.
ഇരുകരയിലായി താമസിക്കുന്ന 1500 കുടുംബങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും യോഗം തീരുമാനിച്ചു. 24ന് കാരക്കാട്ടും 31ന് ഇളപ്പുങ്കലിലും പ്രതിഷേധ സംഗമം നടത്തും.
അബ്ദുൽ ഖാദർ കണ്ടത്തിൽ (അജ്മി ), കെ.എ. മുഹമ്മദ്അഷ്റഫ് കാരക്കാട്, സെയ്തുമുഹമ്മദ് വെള്ളൂപറമ്പിൽ, നിസാർ മൗലവി ഇളപ്പുങ്കൽ, സാബിത് മൗലവി കാരക്കാട് എന്നിവരെ രക്ഷാധികാരികളായി തെരഞ്ഞെടുത്തു. റഷീദ് കെ.എം. ഇളപ്പുങ്കൽ, യൂസുഫ് ഹിബ കാരയ്ക്കാട്, പരിക്കൊച്ചു (മോനി ) വെള്ളൂപ്പറമ്പിൽ, നിസാർ കൊടിത്തോട്ടം, യാസിർ വെട്ടിക്കൽ, സാജിദ് പാറക്കുന്നേൽ, താഹിർ പേരക്കത്തുശ്ശേരിൽ, നിയാസ് മഠത്തിൽ, ജലീൽ പാറയിൽ, സലീം ചേലക്കരക്കുന്നേൽ, സാലി പുഴക്കര, ഷെരീഫ് കണ്ടത്തിൽ, കൊച്ചുമുഹമ്മദ് കണ്ടത്തിൽ, ഷെഫീഖ് മുരിക്കോലിൽ, അനസ് മോതീൻകുന്നേൽ, തമീം പള്ളിപ്പാറയിൽ എന്നിവരെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.