റിംസിലെ വെൻറിലേറ്ററടക്കം മെഡി. കോളജിലേക്ക് മാറ്റാൻ ശ്രമം; പ്രതിഷേധത്തെതുടർന്ന് ഉപേക്ഷിച്ചു
text_fieldsഈരാറ്റുപേട്ട: അടഞ്ഞുകിടക്കുന്ന റിംസ് ആശുപത്രിയിലെ വെൻറിലേറ്ററടക്കമുള്ള ഉപകരണങ്ങൾ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ശ്രമം.
നഗരസഭ കൗൺസിലർമാരുടെയും നാട്ടുകാരുടെയും എതിർപ്പിനെത്തുടർന്ന് നീക്കം ഉപേക്ഷിച്ചു. ശനിയാഴ്ചയാണ് കലക്ടറുടെ ഉത്തരവ് പ്രകാരം ആർ.ഡി.ഒ ഉൾെപ്പടെ രണ്ട് ആംബുലൻസ് ശനിയാഴ്ച രാവിലെ പുത്താടെ ഹോസ്പിറ്റലിൽ എത്തി ഉപകരണങ്ങൾ വാഹനത്തിൽ കയറ്റിയത്.
മെഡിക്കൽ കോളജിൽ വെൻറിലേറ്റർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ മതിയാകാത്തതിനെത്തുടർന്നാണ് മെഡിക്കൽ ഉപകരണങ്ങൾ പിടിച്ചെടുക്കാൻ കലക്ടർ നിർദേശിച്ചത്. എന്നാൽ, നഗരസഭ കൗൺസിലർമാരുടെയും നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് നിയുക്ത എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ എത്തി കലക്ടറുമായി സംസാരിച്ചതിനെത്തുടർന്ന് തീരുമാനം പിൻവലിച്ചു. ഈ ആശുപത്രിയെ നിലവിലുള്ള സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കോവിഡ് സെൻററാക്കി മാറ്റി ഈ പ്രദേശത്തെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തണമെന്ന് എം.എൽ.എയോട് ജനങ്ങൾ ആവശ്യപ്പെട്ടു. ഉടൻ സി.എഫ്.എൽ.ടി.സി ആരംഭിക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തിങ്കൽ അറിയിച്ചു.
കോവിഡ് ഗുരുതരമായവരെ ചികിത്സിക്കാനുള്ള സൗകര്യം ഈ മേഖലയിലെ സർക്കാർ ആശുപത്രികൾക്കില്ല. പാലാ ജനറൽ ആശുപത്രിയിൽ മാത്രമാണ് ഇതിനുള്ള സൗകര്യമുള്ളത്. പാലാ ജനറൽ ആശുപത്രിയിൽ 105 കിടക്കയാണുള്ളത്. ഇവിടെ കിടക്കകൾ ഒഴിവില്ലെന്നാണ് ഇപ്പോൾ ആശുപത്രി അധികൃതർ പറയുന്നത്.
ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് രേണ്ടക്കറോളം സ്ഥലമുണ്ട്. ഈ സർക്കാർ ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയർത്തണമെന്ന് മൂന്നുവർഷം മുമ്പ് സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സംസ്ഥാന സർക്കാർ നടപ്പാക്കിയിരുെന്നങ്കിൽ ഇപ്പോൾ നാടിന് ഉപകാരപ്പെടുമായിരുന്നുവെന്ന് ഇതുസംബന്ധിച്ച് ന്യൂനപക്ഷ കമീഷനിലും കേരള ഹൈകോടതിയിലും ഹരജി നൽകിയ പൊന്തനാൽ ഷെരീഫ് പറഞ്ഞു.
നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൻ ഡോ. സഹല ഫിർദൗസ്, മറ്റ് നഗരസഭ കൗൺസിലർമാർ, ജനപ്രതിനിധികൾ എന്നിവർ അധികൃതരുമായി സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.