ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രത്തിൽ ഐസൊലേഷൻ വാർഡ്
text_fieldsഈരാറ്റുപേട്ട: കുടുംബാരോഗ്യ കേന്ദ്രത്തിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 1.30 കോടി ചെലവിട്ട് നിർമിച്ച ഐസൊലേഷൻ വാർഡിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും. വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിക്കും. ആരോഗ്യമന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കും. കോവിഡ് ഉൾപ്പെടയുള്ള പകർച്ചവ്യാധികൾ, ദുരന്തങ്ങൾ എന്നീ ഘട്ടങ്ങളിൽ പ്രയോജനപ്പെടുത്താനാണ് ഐസൊലേഷൻ വാർഡ് സജ്ജമാക്കിയത്.
10 ഐ.സി.യു കിടക്കകൾ, രോഗിക്ക് ഓക്സിജൻ ലഭ്യമാക്കുന്നതിനുള്ള ഉപകരണങ്ങൾ, രോഗിയുടെ ആരോഗ്യനിലവാരം നിരന്തരം നിരീക്ഷിക്കാനുള്ള മോണിറ്ററുകൾ എന്നിവ അടങ്ങിയതാണ് ഐസൊലേഷൻ വാർഡ്. പകർച്ചവ്യാധികൾ ഇല്ലാത്ത സാധാരണ കാലയളവിൽ ഇവ മറ്റ് രോഗികളുടെ അടിയന്തര ചികിത്സക്കും ഉപയോഗിക്കാനാവും. ഇതിലൂടെ ആശുപത്രിയിൽ ഒരു സ്ഥിരമായ ഐ.സി.യു വാർഡ് ലഭിക്കുന്നതിന്റെ പ്രയോജനമാണ് ഫലത്തിൽ ഉണ്ടാവുകയെന്ന് ആരോഗ്യവകുപ്പ് ജീവനക്കാർ പറയുന്നു.
പരിപാടിയോടനുബന്ധിച്ച് കുടുംബാരോഗ്യ കേന്ദ്രം അങ്കണത്തിൽ ചേരുന്ന യോഗത്തിന്റെ ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും എം.എൽ.എ നിർവഹിക്കും. നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽഖാദർ അധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നടത്തും.ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൻ ഷെഫ്ന അമീൻ, ഡി.എം.ഒ ഇൻ ചാർജ്. ഡോ. പി. എൻ വിദ്യാധരൻ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.