ഈരാറ്റുപേട്ട നഗരസഭയിൽ യു.ഡി.എഫ് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് അവിശ്വാസ നീക്കം
text_fieldsഈരാറ്റുപേട്ട: നഗരസഭ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് എൽ.ഡി.എഫ് നീക്കം തുടങ്ങി. നഗരസഭയില്‍ ഭരണസ്തംഭനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടതുപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഒരുങ്ങുന്നത്.
28 അംഗ നഗരസഭ കൗൺസിലിൽ എൽ.ഡി.എഫിന് ഒമ്പത് അംഗമാണുള്ളത്. രണ്ട് വെൽഫെയർ പാർട്ടി അംഗങ്ങൾ ഉൾെപ്പടെ യു.ഡി.എഫിന് 14 അംഗവും എസ്.ഡി.പി.ഐക്ക് അഞ്ച് അംഗവും. എസ്.ഡി.പി.ഐയുടെ പിന്തുണയുണ്ടെങ്കിലേ അവിശ്വാസപ്രമേയം പാസാകൂ. ഇതിനിടെ, എല്‍.ഡി.എഫ് നേതൃത്വം എസ്.ഡി.പി.ഐയുമായി ആശയവിനിമയം നടത്തിയതായും പ്രചാരണമുണ്ട്. കോണ്‍ഗ്രസ് വിമതയും പ്രമേയത്തെ പിന്തുണക്കുമെന്നാണ ്ൂചന.
യു.ഡി.എഫിലെ സുഹ്റ അബ്ദുൽ ഖാദറാണ് ചെയര്പേഴ്സൻ. നഗരസഭയില്‍ ഭരണ പ്രതിസന്ധി സൃഷ്ടിക്കാനാണ് അവിശ്വാസപ്രമേയത്തിന് കളമൊരുക്കുന്നതെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നു. നഗരത്തിൽ വികസനപ്രവര്‍ത്തനങ്ങള്‍ നിലച്ചതായും ഭരണസമിതി അംഗങ്ങള്‍ തന്നിഷ്ടപ്രകാരം തീരുമാനങ്ങൾ എടുക്കുകയാണെന്നും എൽ.ഡി.എഫും ആരോപിക്കുന്നു.
കീഴൂർ സഹകരണ ബാങ്ക് ഭരണം യു.ഡി.എഫിന് നഷ്ടമായേക്കും
കടുത്തുരുത്തി: കാൽനൂറ്റാണ്ടിലേറെയായി ഭരിച്ചിരുന്ന കീഴൂർ സർവിസ് സഹകരണ ബാങ്കിെൻറ ഭരണം യു.ഡി.എഫിന് നഷ്ടമായേക്കും. ഭരണസമിതിയിലെ കോൺഗ്രസിലെ മൂന്ന് അംഗങ്ങൾ സി.പി.എമ്മിൽ ചേർന്നതോടെയാണ് യു.ഡി.എഫ് ഭരണസമിതി പ്രതിസന്ധിയിലായത്.
13 അംഗ ഭരണസമിതിയിൽ കോൺഗ്രസ് ഏഴ്, കേരള കോൺഗ്രസ് എം നാല്, കേരള കോൺഗ്രസ് രണ്ട് എന്നീ ക്രമത്തിലാണ് ഭരണസമിതി. കേരള കോൺഗ്രസ് എം എൽ.ഡി.എഫിൽ ചേർന്നതോടെ പ്രതിപക്ഷത്ത് നാലുപേരായി.
ഇതിനിടെയാണ് കഴിഞ്ഞദിവസം കോൺഗ്രസിലെ പി.കെ. മോഹൻദാസ്, ആശാ അശോക്, ഇ.പി. രാജപ്പൻ എന്നിവർ സി.പി.എമ്മിൽ ചേർന്നത്. ഇതോടെ എൽ.ഡി.എഫിന് ഏഴ് അംഗങ്ങളും യു.ഡി.എഫ് ആറ് അംഗങ്ങളുമായി. ഇതിനുപിന്നാലെ ബാങ്ക് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.