വായ്പ തട്ടിപ്പ് പ്രതി 16 വർഷത്തിനുശേഷം പിടിയിൽ
text_fieldsഈരാറ്റുപേട്ട: നോർത്ത് മലബാർ ഗ്രാമീൺ ബാങ്കിൽനിന്ന് 2005ൽ വ്യാജരേഖകൾ ഹാജരാക്കി വായ്പയെടുത്ത ശേഷം ലോൺ തുക തിരിച്ചടക്കാതെ ഒളിവിൽപോയ പ്രതി പിടിയിൽ. നടയ്ക്കൽ സ്വദേശി ഹബീബ് മേത്തറാണ് (57) പിടിയിലായത്. പണം അടക്കണമെന്ന് കാണിച്ച് ഗ്രാമീണ ബാങ്കിൽനിന്ന് ജപ്തി നോട്ടീസ് കിട്ടിയതിനെ തുടർന്ന് സുനീർ എന്നയാൾ ബാങ്കിൽ ചെന്ന് അന്വേഷണം നടത്തുകയായിരുന്നു. സുനീറിെൻറ പേരിൽ വ്യാജ കരം അടച്ച രസീത് ഉൾപ്പെടെ തയാറാക്കി ബാങ്കിൽ ഹാജരാക്കിയാണ് ഹബീബ് പണം തട്ടിയത്.
2005ൽ ലോൺ എടുക്കുകയും തുടർന്ന് പ്രതി ബാങ്കിനു ഈടായി നൽകിയ പ്രതിയുടെ പേരിൽ ഉള്ള സ്ഥലം വിൽപന നടത്തുകയും ചെയ്തതിനുശേഷം ഗൾഫിലേക്ക് പോകുകയും ചെയ്തു. തിരിച്ചടക്കാത്തതിനെ തുടർന്ന് ബാങ്ക് നടത്തിയ അന്വേഷണത്തിൽ ഹബീബിെൻറ പേരിൽ സ്ഥലം ഇെല്ലന്നറിഞ്ഞു. തുടർന്നാണ് ജാമ്യക്കാരനായ സുനീറിെൻറ സ്ഥലം ജപ്തി ചെയ്യാൻ തീരുമാനിച്ചത്.
ബാങ്ക് ജപ്തി നോട്ടീസ് അയച്ചതിനു പുറമെ സുനീർ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഇല്ലാത്ത സ്ഥലത്തിെൻറ പേരിൽ വ്യാജരേഖ തയാറാക്കി ബാങ്കിൽ ഹാജരാക്കിയ കാര്യം അറിയുന്നത്. കോട്ടയത്തുള്ള ഒരു പ്രസിൽനിന്നാണ് കരം അടച്ച രസീത് സംഘടിപ്പിച്ചതെന്നാണ് പൊലീസിനോട് പറഞ്ഞത്. പാലാ ഡിവൈ.എസ്.പി പ്രഭുല്ല ചന്ദ്രകുമാറിെൻറ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.