മുക്കുപണ്ടം പണയംെവച്ച് പണം തട്ടിയയാൾ അറസ്റ്റിൽ
text_fieldsഈരാറ്റുപേട്ട: തലപ്പലം സർവിസ് സഹകരണ ബാങ്കിെൻറ പനയ്ക്കപ്പാലം ശാഖയിൽ മുക്കുപണ്ടം പണയംെവച്ച് 90,000 രൂപ തട്ടിയെടുത്തയാളെ ഈരാറ്റുപേട്ട പൊലീസ് പിടികൂടി. ഈരാറ്റുപേട്ട ഞണ്ടുകല്ല് സ്വദേശി ആട് ജോസ് എന്നറിപ്പെടുന്ന ജോസ് സെബാസ്റ്റ്യനാണ് (47) അറസ്റ്റിലായത്. ഡിസംബർ 28, 30 തീയതികളിലാണ് ജോസ് ബാങ്കിൽ മുക്കുപണ്ടം പണയംെവച്ചത്.
ആദ്യപ്രാവശ്യം മാല പണയംെവച്ച് 70,000 രൂപയും അടുത്ത ദിവസം കൈചെയിൻ പണയംെവച്ച് 20,000 രൂപയും കൈപ്പറ്റി. പിന്നീട് സംശയം തോന്നി ബാങ്ക് അധികൃതൻ നടത്തിയ പരിശോധനയിലാണ് ആഭരണം സ്വർണമെല്ലന്ന് മനസ്സിലായത്. തുടർന്ന് ഈരാറ്റുപേട്ട പൊലീസിൽ പരാതി നൽകുകയായിരുന്നു.
പാലാ ഡിവൈ.എസ്.പി സാജു വർഗീസിെൻറ നിർദേശാനുസരണം ഈരാറ്റുപേട്ട എസ്.എച്ച്.ഒ പ്രസാദ് എബ്രഹാം വർഗീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. ഈരാറ്റുപേട്ട എസ്.ഐ എം.എച്ച്. അനുരാജ്. എസ്.സി.പി.ഒ അരുൺ ചന്ദ്, സി.പി.ഒ കെ.എ. അജിത്ത് എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.