മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsഈരാറ്റുപേട്ട: മൂന്നിലവ് മീനച്ചിൽ ഈസ്റ്റ് അർബൻ കോഓപറേറ്റിവ് ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. മൂന്നിലവ് മേച്ചാൽ പഴുക്കാക്കാനം പേണ്ടാനത്ത് ഹുസൈനെയാണ് അറസ്റ്റ് ചെയ്തത്.
ഇയാൾ നൽകിയ ആഭരണങ്ങളിൽ സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥർ മേലുകാവ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഇയാൾ ഈ അടുത്ത ദിവസങ്ങളിലായി ഇതേ ബാങ്കിൽ പല തവണ സ്വർണം പണയം വെച്ചിരുന്നു.
തൊട്ടടുത്ത ദിവസം വീണ്ടും സ്വർണവുമായി പണയം വെക്കാൻ വന്നതിനെ തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥനു സംശയം തോന്നുകയും വിശദമായി പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയുമായിരുന്നു.
മേലുകാവ് എസ്.എച്ച്.ഒ രഞ്ജിത് കെ. വിശ്വനാഥ്, എസ്.ഐ മനോജ് കുമാർ, എ.എസ്.ഐ സന്തോഷ്, സി.പി.ഒമാരായ ബിജോയി, അനൂപ്, വിപിൻ എന്നിവർ ചേർന്നാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.