മൗണ്ട് റെനോക് കൊടുമുടി കീഴടക്കി മുഹമ്മദ് ഫഹദ്
text_fieldsഈരാറ്റുപേട്ട: ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ ഒന്നായ മൗണ്ട് റെനോക് കീഴടക്കി ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് ഫഹദ്. സമുദ്ര നിരപ്പിൽനിന്ന് 16,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിക്കിമിലെ മൗണ്ട് റെനോക് കൊടുമുടി 14 ദിവസങ്ങൾ നീണ്ട പർവതാരോഹനത്തിന് ശേഷമാണ് മുഹമ്മദ് കീഴടക്കിയത്.
നടക്കൽ അമാൻ മസ്ജിദിന് സമീപം ആസാദ് ലെയിനിൽ കീഴേടത്ത് സാലിയുടെയും സുഹദയുടെയും മൂത്തമകനായ ഫഹദ് (28) ഒക്ടോബർ 11നാണ് നാട്ടിൽനിന്ന് പുറപ്പെട്ടത്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള യുവജന പരിശീലന കേന്ദ്രത്തിലെ പി.എസ്.സി ട്രെയിനറായ ഫഹദ് നേരത്തേയും പർവതം കീഴടക്കി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഹിമാലയത്തിലെ തന്നെ മറ്റൊരു കൊടുമുടിയായ 12,500 അടി ഉയരമുള്ള കേദാർകന്ദ സഹായമില്ലാതെയാണ് അന്ന് കീഴടക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.