മുഹമ്മദ് സാലിയുടെ വിയോഗം നാട്ടുകാർക്ക് നൊമ്പരമായി
text_fieldsഈരാറ്റുപേട്ട: വിനയംകൊണ്ട് വലിയ സുഹൃത്വലയം തീർത്ത കാട്ടാമലയിൽ മുഹമ്മദ് സാലിയുടെ (55) വേർപാട് നാടിനു നൊമ്പരമായി. ചെറുപ്പംമുതൽ കൂലിപ്പണിക്കാരനായി ജീവിതം മുന്നോട്ടുകൊണ്ടുപോയ സാലി ഇടക്ക് ചെറിയ നിലയിൽ തടിവ്യാപാരം തുടങ്ങി. ഒന്നു പരിചയപ്പെട്ടവർ പിന്നീട് മറക്കാത്ത നിലയിൽ ബന്ധം നിലനിർത്താൻ അവസാന സമയംവരെ ശ്രദ്ധിച്ചിരുന്നു എന്നതാണ് സാലിയെ വേറിട്ട വ്യക്തിയാക്കിയത്. ബിസിനസ് ആവശ്യാർഥം തൃശൂരിൽപോയി വരുന്നവഴിക്കാണ് പെരുമ്പാവൂർ പുല്ലുവഴിയില്‍ നിര്‍ത്തിയിട്ട ലോറിയിലിടിച്ച് കാർ അപകടത്തിൽപെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഒപ്പമുണ്ടായിരുന്ന ബിസിനസ് പങ്കാളി ഈരാറ്റുപേട്ട കൊച്ചാലുപറമ്പില്‍ ഷഫീക് (45) പരിക്കേറ്റ് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. ഷഫീക്കാണ് കാര്‍ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ നെഞ്ചിനേറ്റ പരിക്കാണ് മരണകാരണം. മുഹമ്മദ് സാലിയുടെ മൃതദേഹം ശനിയാഴ്ച വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പുത്തൻപള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.