റോഡ് കൈയേറ്റം ഒഴിപ്പിക്കാൻ നഗരസഭ; എതിർപ്പുമായി സി.പി.എം
text_fieldsഈരാറ്റുപേട്ട: നഗരസഭ ട്രാഫിക് കമ്മിറ്റിയുടെ തീരുമാനപ്രകാരം അനധികൃത കച്ചവടവും റോഡ് കൈയേറ്റവും ഒഴിപ്പിക്കാൻ എത്തിയ നഗരസഭ ജീവനക്കാരും വഴിയോരക്കച്ചവടക്കാരും തമ്മിൽ വാക്കേറ്റം. സംഭവസ്ഥലത്തെത്തിയ ഇടതു കൗണ്‍സിലര്‍മാരും വഴിയോരക്കച്ചവടക്കാരും ചേർന്ന് നഗരസഭ ജീവനക്കാരെയും പൊലീസിനെയും തടഞ്ഞു.
എം.എൽ.എയുടെ സാന്നിധ്യത്തിൽ സി.പി.എം കൗൺസിലർമാരുടെ പിന്തുണയോടെ എടുത്ത തീരുമാനമാണ് അനധികൃത കച്ചവടം ഒഴിവാക്കുക എന്നതെന്ന് ചെയർപേഴ്സൻ സുഹറ അബ്ദുൽ ഖാദർ പറഞ്ഞു. നഗരസഭയിൽ ഒരുമിച്ചു തീരുമാനമെടുക്കുകയും വെളിയിൽ വന്ന് എതിർക്കുകയും ചെയ്യുന്ന സി.പി.എം രീതി ഇരട്ടത്താപ്പാണെന്നും ചെയർപേഴ്സൻ ആരോപിച്ചു.
ഒഴിപ്പിക്കുന്ന സ്ഥലത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനാണ് നഗരസഭ തീരുമാനം. ലൈറ്റ് സ്ഥാപിക്കാൻ കോണ്‍ക്രീറ്റിങ് നടത്തിയതായും ചെയർപേഴ്സൻ പറഞ്ഞു. മാർക്കറ്റ്റോഡിൽ എതാനും പേരുടെ കൈയേറ്റങ്ങൾ കാരണം കാൽനടക്കാർക്കും വാഹനങ്ങൾക്കും സഞ്ചരിക്കാൻ ബുദ്ധിമുട്ടാണ്. കൈയേറ്റം ഒഴിപ്പിക്കാൻ ഉടൻ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.