മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭക്ഷ്യദിനാചരണം
text_fieldsഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സാഫ് ആഭിമുഖ്യത്തിൽ 'നാട്ടുരുചികൾ' എന്ന പേരിൽ ഭക്ഷ്യദിനം വിപുലമായി ആചരിച്ചു. ജങ്ക് ഫുഡുകൾക്കെതിരെ കുട്ടികളെ ബോധവത്കരിക്കുന്നതിനും നാടൻ ഭക്ഷ്യവിഭവങ്ങളുടെ വൈവിധ്യവും രുചി സവിശേഷതകളും നേരിട്ട് അനുഭവവേദ്യമാക്കുന്നതിനും ഉദ്ദേശിച്ചായിരുന്നു പരിപാടി.
വർഷങ്ങൾക്ക് മുമ്പ് ആളുകൾ ഉപയോഗിച്ചിരുന്ന ഈന്തിൽ നിന്നെടുക്കുന്ന ഭക്ഷ്യവിഭവം മുതൽ 300ൽപരം നാടൻ വിഭവങ്ങളുടെ ഒരു വിസ്മയക്കാഴ്ചയാണ് സ്കൂൾ അങ്കണത്തിൽ അരങ്ങേറിയത്. ഓരോ ക്ലാസുകൾക്കും പ്രദർശനത്തിന് പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിച്ചു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ഡോ. സഹ്ല ഫിർദൗസ് ഹെഡ്മിസ്ട്രസ് എം.പി. ലീനയിൽനിന്ന് നാടൻ ഭക്ഷ്യവിഭവം ഏറ്റുവാങ്ങി നിർവഹിച്ചു. മാനേജർ പ്രഫ. എം.കെ. ഫരീദ്, ട്രസ്റ്റ് സെക്രട്ടറി കൊച്ചുമുഹമ്മദ് പൊന്തനാൽ, എം.എസ്. കൊച്ചുമുഹമ്മദ്, വാർഡ് കൗൺസിലർമാരായ പി.എം. അബ്ദുൽ ഖാദർ, സുഹാന ജിയാസ്, പി.ടി.എ പ്രസിഡന്റ് ബർക്കീസ് നവാസ്, പ്രിൻസിപ്പൽ ഫൗസിയ ബീവി, പി.ആർ. പ്രിജു, പി.പി. താഹിറ, എം.എഫ്. അബ്ദുൽ ഖാദർ, മുഹമ്മദ് ലൈസൽ, പി.ജി. ജയൻ, അൻസാർ അലി, സി.എച്ച്. മാഹീൻ, ടി.എസ്. അനസ്, റീജ ദാവൂദ്, ഫാത്തിമ റഹീം, ഐഷ സിയാദ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.