തീക്കോയി ടെക്നിക്കൽ ഹൈസ്കൂളിന് പുതിയ കെട്ടിടം
text_fieldsഈരാറ്റുപേട്ട: വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തീക്കോയി ഗവ.ടെക്നിക്കൽ ഹൈസ്കൂളിന് പുതിയ കെട്ടിടം ഒരുങ്ങുന്നു. നഗരസഭയുടെയും തീക്കോയി ഗ്രാമപഞ്ചായത്തിന്റെയും അതിർത്തിയായ ആനയിളപ്പിൽ 2.40 ഏക്കർ സ്ഥലത്ത് 7.50 കോടി മുടക്കിയാണ് കെട്ടിട നിർമാണം. അവസാനഘട്ടത്തിലാണ് നിർമാണമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു.
മൂന്നുനിലയിലായി 26,580 സ്ക്വയർഫീറ്റിലാണ് നിർമാണം പൂർത്തീകരിച്ചു വരുന്നത്. ഇലക്ട്രിക്കൽ, പ്ലബിങ് പണികളുടെ പൂർത്തീകരണം , കതകുകൾ, ജനൽ ഗ്ലാസുകൾ മുതലായ ഘടിപ്പിക്കുക, അവസാന ഘട്ട പെയിന്റിംഗ് എന്നിവ മാത്രമാണ് ഇനി അവശേഷിക്കുന്ന പണികൾ. ഇവയെല്ലാം പരമാവധി ഒരു മാസത്തിനുള്ളിൽ പൂർത്തീകരിച്ച് ജൂണിൽ പുതിയ അധ്യയന വർഷ ആരംഭത്തിൽ തന്നെ പുതിയ കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതിനാണ് ലക്ഷ്യംവെക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.