ഹൈടെക് കാലത്തും പൂഞ്ഞാർ സർക്കാർ സ്കൂളിന് അവഗണന
text_fieldsഈരാറ്റുപേട്ട: രണ്ടു ഡിവിഷനുകളിലായി പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെ മുന്നൂറിനടുത്ത് കുട്ടികൾ പഠിക്കുന്ന പൂഞ്ഞാർ ഗവ. എൽ.പി സ്കൂളിനോടുള്ള അവഗണനക്ക് പരിഹാരമായില്ല.
രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിച്ചുകൊണ്ടിരുന്ന സ്കൂളിെൻറ ഒരു കെട്ടിടം ജീർണാവസ്ഥയിലാകുകയും ഇത് പൊളിച്ചുമാറ്റി പുതിയ കെട്ടിടം പണിയുന്നതിന് 2017ൽ 50 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. 10.5 ലക്ഷം രൂപ ട്രഷറി സേവിങ്സ് അക്കൗണ്ടിൽ എത്തിയതോടെ ഉടൻ നിർമാണം ആരംഭിക്കുമെന്ന പ്രതീക്ഷയിൽ 2018 മേയിൽ പഴയ കെട്ടിടം പൊളിച്ചു നീക്കി. എന്നാൽ,ബാക്കി തുകയായ 34.5 ലക്ഷം രൂപ ഇതുവരെ സർക്കാർ അനുവദിച്ചിട്ടില്ലാത്തതിനാൽ കെട്ടിടം പണിയാൻ സാധിച്ചില്ല. കഴിഞ്ഞവർഷം സ്കൂളിലെ ഡൈനിങ് ഹാളിലും സ്റ്റോർ റൂമിലും ഓപൺ ഓഡിറ്റോറിയത്തിലുമായാണ് ക്ലാസ്മുറികൾ പ്രവർത്തിച്ചിരുന്നത്.
കോവിഡ് പ്രതിസന്ധികൾ അതിജീവിച്ച് സ്കൂളിലെത്തിയാൽ കുട്ടികളെ കാത്തിരിക്കുന്നത് ചോർന്നൊലിക്കുന്ന ക്ലാസ്മുറികളാണ്. ശക്തമായ മഴയിൽ ഇടിഞ്ഞുവീണ സ്കൂളിെൻറ ചുറ്റുമതിൽ കെട്ടി നന്നാക്കാനും പഞ്ചായത്ത് അധികൃതർ തയാറായിട്ടില്ല. സർക്കാർ സ്കൂളുകൾ ഹൈടെക് ആക്കുന്ന കാലത്ത് ഈ സ്കൂളിനോടുള്ള സർക്കാറിെൻറ അവഗണന പ്രതിഷേധാർഹമാണെന്ന് രക്ഷിതാക്കൾ പറയുന്നു. ഉടൻ പുതിയ കെട്ടിടം നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന് പി.ടി.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.