തിടനാട്, തലപ്പലം പഞ്ചായത്തുകളിലെ പാറ പൊട്ടിക്കലിനെതിരെ സമരവുമായി പ്രദേശവാസികൾ
text_fieldsഈരാറ്റുപേട്ട: തിടനാട് പഞ്ചായത്തിലെ വാരിയാനിക്കാടും തലപ്പലം പഞ്ചായത്തിലെ പൂവത്താനി, കരിയലക്കാനം എന്നിവിടങ്ങളിൽ നടത്തുന്ന മണ്ണെടുപ്പിനും പാറ പൊട്ടിക്കലിനുമെതിരെ നാട്ടുകാർ പ്രക്ഷോഭം ആരംഭിച്ചു.
തലപ്പലം പഞ്ചായത്തിലെ കരിയലക്കാനത്തും പൂവത്താനിയിലും കെട്ടിട നിർമാണത്തിന്റെ മറവിൽ പാറ പൊട്ടിക്കലും മണ്ണെടുപ്പും വ്യാപകമായി നടക്കുന്നതായി നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു.
വാരിയാനിക്കാട് പ്രവർത്തിക്കുന്ന പാറമടക്കെതിരെ സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം ആരംഭിച്ചത്. വാഹനം നിരന്തരം ഓടുന്നത് കൊണ്ട് റോഡുകൾ തകരുന്നതായി പറയുന്നു. പ്രദേശത്തെ വീടുകൾക്കും ജനകീയ ജലസേചന പദ്ധതിയുടെ ടാങ്കുകൾക്കും കേടുപാടുകൾ സംഭവിച്ചതായും സമരസമിതി ആരോപിച്ചു. അനുവദിച്ചതിലധികം കരിങ്കല്ല് പൊട്ടിച്ച് കയറ്റിക്കൊണ്ടുപോകുന്നതായും സമിതി ആരോപിക്കുന്നു. എന്നാൽ, പാറമട പ്രവർത്തിക്കുന്നത് പൂർണമായും നിയമവിധേയമായാണെന്ന് ഉടമ ലത്തീഫ് ഹുസൈൻ പറഞ്ഞു. ആവശ്യമായ എല്ലാ ലൈസൻസുകളുമുണ്ട്. ചെറിയ ലോറിയിലാണ് കല്ല് കയറ്റിക്കൊണ്ടു പോകുന്നത്. അതിനാൽ റോഡ് തകരാൻ സാധ്യതയില്ല. റോഡിന് എന്തെങ്കിലും തകരാർ ഉണ്ടായാൽ കൃത്യമായി നന്നാക്കുന്നുണ്ടെന്നും ലത്തീഫ് ഹുസൈൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.