ഈരാറ്റുപേട്ട - വാഗമൺ റോഡിലേക്ക് കൂറ്റൻ പാറ അടർന്നുവീണു
text_fieldsഈരാറ്റുപേട്ട: വാഗമൺ റോഡിൽ കാരികാട് ടോപ്പിന് സമീപം മലയിൽനിന്ന് റോഡിലേക്ക് കൂറ്റൻ പാറ അടർന്നുവീണു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഏറെനേരം ഗതാഗതം തടസ്സപ്പെട്ടെങ്കിലും പിന്നീട് തീക്കോയി ഗ്രാമപഞ്ചായത്തിെൻറ നേതൃത്വത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചു. ഈ മേഖലയിൽ അവശേഷിക്കുന്ന കല്ലുകൾ അപകട ഭീഷണി ഉയർത്തുന്നുണ്ട്.
രാത്രി 11ഓടെയായിരുന്നു സംഭവം. 60 അടിയോളം ഉയരത്തിൽനിന്ന് ആറടിയോളം ഉയരവും ഏട്ട് മീറ്ററോളം നീളവുമുള്ള പാറയാണ് പതിച്ചത്. കനത്ത മഴയിൽ കല്ല് അടർന്നതാണെന്ന് നാട്ടുകാർ പറയുന്നു. ബാക്കിഭാഗവും ഏതുനിമിഷവും നിലംപതിക്കാമെന്ന് നാട്ടുകാർ പറയുന്നു.
പാറക്കെട്ടുകൾക്കിടയിൽ കാട്ടുചെടികൾ വളർന്ന് വേരിറങ്ങുന്നതും ശക്തമായ മഴയും കല്ലുകൾ അടരാനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.